Saturday, May 18, 2019 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 08.40 AM

'നീ വളര്‍ന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഇപ്പോഴും എനിക്ക് നീ ആറ് വയസുകാരി തന്നെ'; മകളോട് ആമിര്‍ ഖാന്‍

birthday wish

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. ആമീര്‍-റീന ദത്ത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇറ. 1986 വിവാഹിതരായ റീനയും ആമീറും 2002 വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകന്‍ കൂടിയുണ്ട്. വിവാഹമോചനത്തിന് ശേഷം രണ്ട് കുട്ടികളുടെയും സംരക്ഷണം റീനയുടെ ഉത്തരവാദിത്തത്തിലാണ്.

2005ല്‍ ആമീര്‍ സഹപ്രവര്‍ത്തകയായ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആദാസ് റാവു ഖാന്‍ എന്ന മകനുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ ഇറയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആമീര്‍ പങ്കുവച്ച ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ക്കൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചാണ് ആമീര്‍ ആശംസ അറിയിച്ചിരിക്കുന്നത്.

'' പിറന്നാള്‍ ആശംസകള്‍ ഇറാ, നീ ഇത്ര വേഗം വളര്‍ന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ മനസ്സില്‍ നീ ഇപ്പോഴും ആറ് വയസ്സുകാരി തന്നെ.

സ്‌നേഹത്തോടെ പപ്പ.''

താരപുത്രിമാരെ പോലെ തന്നെ സോഷ്യല്‍മീഡിയയിലും ഇറാ സജീവമാണ്. ഇറ ഖാനും ആണ്‍സുഹൃത്തായ മിഷാല്‍ കൃപലാനിയുമായുള്ള സോഷ്യല്‍ മീഡിയയില്‍ നാളുകള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ഇറയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW