Wednesday, June 26, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 05.46 PM

വിമാനത്തില്‍ സഹയാത്രികയ്‌ക്കെതിരെ ലൈംഗികാതിക്രമം: ഇന്ത്യക്കാരന് ലണ്ടനില്‍ ഒരു വര്‍ഷം തടവുശിക്ഷ

ഹര്‍ദീപ് സിംഗ് (36) ആണ് ശിക്ഷിക്കപ്പെട്ടത്. മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഹര്‍ദീപ്. ശിക്ഷാ കാലയളവിനു ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.
uploads/news/2019/05/307228/touch.jpg

ലണ്ടന്‍: ലണ്ടനിലേക്ക് ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യക്കാരനെ ലണ്ടന്‍ കോടതി ശിക്ഷിച്ചു. 12 മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഈ വര്‍ഷം ആദ്യമാണ് കേസിനാസ്പദമായ സംഭവം.

ഹര്‍ദീപ് സിംഗ് (36) ആണ് ശിക്ഷിക്കപ്പെട്ടത്. മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഹര്‍ദീപ്. ശിക്ഷാ കാലയളവിനു ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.

യാത്രയില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഹര്‍ദീപ് അവരെ ശല്യപ്പെടുത്തുകയും അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കടന്നുകയറാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഹര്‍ദീപുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് യുവതി അറിയിച്ചിട്ടും അയാള്‍ ശല്യപ്പെടുത്തി. മറ്റു യാത്രക്കാര്‍ ഉറക്കമായെന്ന് ബോധ്യപ്പെട്ടതോടെ അയാള്‍ യുവതിക്കു നേരെ ലൈംഗികാതിക്രമവും നടത്തി. യുവതി സീറ്റില്‍ നിന്ന് എഴൂന്നേറ്റ് മാറാന്‍ ശ്രമിച്ചുവെങ്കിലും ബലമായി പിടിച്ചിരുത്തി. ഹര്‍ദീപിനെ തട്ടിമാറ്റിയ ശേഷം യുവതി എഴുന്നേറ്റ് ഓടുകയും അലാറം മുഴക്കുകയുമായിരുന്നു.

Ads by Google
Friday 10 May 2019 05.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW