Saturday, May 18, 2019 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 04.48 PM

ഫോനിയില്‍ തകര്‍ന്നടിഞ്ഞത് ഒന്നര ലക്ഷത്തിലധികം വൈദ്യൂത പോസ്റ്റുകള്‍: ചിത്രം പുറത്തുവിട്ട് നാസ

NASA,  Cyclone Fani

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ ഒന്നരലക്ഷത്തിലധികം വൈദ്യൂത പോസ്റ്റുകളുടെ ചിത്രം പുറത്തുവിട്ട് നാസ. ആഞ്ഞടിച്ച ഫോനി ഒഡീഷയിലാണ് ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരം പോസ്റ്റുകള്‍ തകര്‍ന്നത്. മെയ് മൂന്നിനാണ് ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി വീശിയടിച്ചത്. ഫോനി വീശിയടിക്കുന്നതിന്റെ മുന്‍പും പിന്‍പുമുള്ള വൈദ്യൂത ശ്യംഘലയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

കട്ടക് നഗരത്തിന്റെ ഏപ്രില്‍ 30 ലെ ചിത്രവും മെയ് അഞ്ചിലെ ചിത്രവും തമ്മിലെ വ്യത്യാസവും ഫോനിയുടെ തീവ്രത വ്യക്തമാണ്. മെയ് അഞ്ചിനുള്ള ചിത്രം വൈദ്യുതി വിതരണം തകര്‍ന്നടിഞ്ഞത് വ്യക്തമാക്കുന്നു. ഇതിനു പുറമെ ട്രാന്‍സ്‌ഫോമറുകളും സബ്‌സ്‌റ്റേഷനുകളും അന്തര്‍ സംസ്ഥാന ഗ്രിഡിനും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുപ്പത് ലക്ഷം വീടുകളും ഓഫീസ് സമുച്ചയങ്ങളിലും വൈദ്യുതിയില്ല എന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളും ഒഡീഷയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മുപ്പത് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ കെഎസ്ഇബി അയച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW