Sunday, June 23, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 04.08 PM

ഉത്സവ പ്രേമികളുടെ ശ്രദ്ധയ്ക്ക് ; ഇടിയില്ല, വിലക്കില്ല, ക്ഷേത്രോത്സവത്തിനു ആനവണ്ടി എഴുന്നള്ളിച്ചു: വൈറല്‍

K.S.R.T.C,  Elephant

കൊല്ലം: ആനയുടെ പേരില്‍ കേരളത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോള്‍ വേറിട്ട കാഴ്ചയൊരുക്കുകയാണ് കൊട്ടാരക്കരക്കാര്‍. ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവത്തോടനുബന്ധിച്ചായിരുന്നു ആന വണ്ടി എഴുന്നള്ളിച്ചത്.

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക് ഷോപ്പാണ് ഉത്സവത്തിനു ബസ്സിനെ ആര്‍ഭാടപൂര്‍വ്വം എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി ഗജരാജപ്രൗഢിയോടെയാണ് ആനവണ്ടിയെത്തിയത്. തലയെടുപ്പുള്ള കൊമ്പന്‍ എത്തുന്ന ആവേശത്തോടെ തന്നെ ആരാധര്‍ ആര്‍പ്പുവിളിയോടെ ആനവണ്ടിയെ എതിരേറ്റു.

ഉണ്ണിയപ്പവും ഗണപതിയും ആനവണ്ടിയുമൊക്കെ കൊട്ടാരക്കരക്കാരുടെ ഭാഗമാണ്. കെ.എസ്.ആര്‍.ടി.സി ഡിപ്പോ വര്‍ഷങ്ങളായി ഈ ഉത്സവത്തിന്റെ ഭാഗമാകാറുമുണ്ട്. എല്ലാ വര്‍ഷവും എന്തെങ്കിലും വ്യത്യസ്ഥമായാണ് അവര്‍ എത്താറുള്ളത്. ഇത്തവണ ആനവണ്ടിയെ ആനയാക്കി എഴുന്നള്ളിച്ചാണ് എത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW