Friday, June 21, 2019 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 01.49 AM

സര്‍വകലാശാല വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷ തീയതി

ജൂണ്‍ മൂന്നിന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന രണ്ടാം സെമസ്‌റ്റര്‍ ബി.കോം സി.ബി.സി.എസ്‌. മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട/സി.ബി.സി.എസ്‌.എസ്‌. പരീക്ഷകള്‍ ജൂണ്‍ 10ന്‌ നടത്താന്‍ പുതുക്കി നിശ്‌ചയിച്ചു. മറ്റു പരീക്ഷ തീയതികള്‍ക്ക്‌ മാറ്റമില്ല.

പരീക്ഷ തീയതി

അഞ്ചാം സെമസ്‌റ്റര്‍ ബി.എച്ച്‌.എം. (2016 അഡ്‌മിഷന്‍ റഗുലര്‍/2013- 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 24ന്‌ ആരംഭിക്കും. പിഴയില്ലാതെ മെയ്‌ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്‌റ്റര്‍ ഐ.എം.സി.എ. (പുതിയ സ്‌കീം - 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 19ന്‌ ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ., ബി.കോം(സി.ബി.സി.എസ്‌. റഗുലര്‍, സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി 2017 വരെയുള്ള അഡ്‌മിഷന്‍-പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷയ്‌ക്ക് പിഴയില്ലാതെ 15 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ മേയ്‌ 21 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 4 വരെയും അപേക്ഷിക്കാം. സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എജ്യൂക്കേഷന്‍ എന്ന ഭാഗം മുന്‍ വിജ്‌ഞാപനത്തില്‍ നിന്ന്‌ ഒഴിവാക്കി.

വൈവാവോസി

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ (സി.എസ്‌.എസ്‌.) പ്രോഗ്രാം 2017-18ന്റെ വൈവാവോസി 14ന്‌ രാവിലെ 10.30ന്‌ പഠനവകുപ്പില്‍ നടക്കും.

ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധന

രണ്ടാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി./ബി.കോം എല്‍.എല്‍.ബി., 2018 ജൂണില്‍ നടന്ന ഒന്‍പതാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (സപ്ലിമെന്ററി), ഒക്‌ടോബറില്‍ നടന്ന പത്താം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ്‌ സൂക്ഷ്‌മപരിശോധന 13, 14, 15 തീയതികളില്‍ നടക്കും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയുമായി സര്‍വകലാശാലയിലെ ഇ.ജെ. ണ്ടണ്ടണ്ട സെക്ഷനില്‍ എത്തണം.

പരീക്ഷഫലം

ഫെബ്രുവരിയില്‍ നടന്ന നാലാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫാര്‍മസി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

സിവില്‍ സര്‍വീസ്‌ ഓറിയന്റേഷന്‍ക്ല ാസ്‌

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ്‌ പഠനത്തിന്‌ താല്‍പര്യമുള്ള 10, 11, 12ക്ല ാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഓറിയന്റേഷന്‍ക്ല ാസുകള്‍ 25നും ബിരുദ ബിരുദാനന്തര തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ക്ല ാസുകള്‍ 26നും നടക്കും. താല്‍പര്യമുള്ളവര്‍ mgucivilservice@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 22ന്‌ മുമ്പായി അപേക്ഷിക്കണം. 200 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. വിശദവിവരത്തിന്‌ ഫോണ്‍: 8129355732, 9496114094.

പി.ജി. പ്രവേശനം; രജിസ്‌ട്രേഷന്‍ 20 മുതല്‍

ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20ന്‌ ആരംഭിക്കും.

ഏകജാലക സംവിധാനത്തിലൂടെയാണ്‌ മെരിറ്റ്‌, പട്ടികജാതി-വര്‍ഗ-എസ്‌.ഇ.ബി.സി.-ഇ.ബി.എഫ്‌.സി. സംവരണ സീറ്റുകളിലേക്ക്‌ അലോട്ട്‌മെന്റ്‌ നടക്കുക. ഇന്ന്‌ ആരംഭിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാങ്കേതിക കാരണങ്ങളാലാണ്‌ 20ലേക്ക്‌ മാറ്റിയത്‌.

സര്‍വകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ടത്‌. 25ന്‌ ഉച്ച കഴിഞ്ഞ്‌ രണ്ടുവരെ രജിസ്‌റ്റര്‍ ചെയ്യാം. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക്‌ അപേക്ഷിക്കുന്നവര്‍ 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഇ-മെയില്‍: pgcap@mgu.ac.in

Ads by Google
Friday 10 May 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW