Saturday, June 15, 2019 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 07.30 PM

വോട്ടര്‍പട്ടികയില്‍ നിന്ന് പത്ത് ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി

Oommen Chandy, UDF votes

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടര്‍ പട്ടികയില്‍ നിന്ന് സി.പി.എം പത്ത് ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി. ഇതിനായി ഇടത് സംഘടനയിലുള്ള തഹസില്‍ദാര്‍മാരെ നിയമിച്ചുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്ഥാനത്തെ 77 തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

2011ല്‍ വോട്ടര്‍ പട്ടികയിലെ വര്‍ധനവ് 12.88 ലക്ഷവും 2014ല്‍ 11.07 ലക്ഷവുമായിരുന്നു. എന്നാല്‍ 2019ല്‍ ഇത് 1.32 ലക്ഷമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2016ല്‍ വോട്ടര്‍പട്ടികയില്‍ 2.60 കോടിയുണ്ടായിരുന്നു. 2019ല്‍ ഇത് 2.61 കോടിയായി. ഈ കാലയളവില്‍ കന്നി വോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. എന്നാല്‍ വോട്ടര്‍ പട്ടികയിലെ വര്‍ധനവ് 1.32 ലക്ഷം മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമരഹിതമായി 10 ലക്ഷം പേരെ ഒഴിവാക്കിയതിനാലാണ് ഇത്. ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കും. വോട്ടര്‍പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി പേരുകള്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Ads by Google
Thursday 09 May 2019 07.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW