Tuesday, May 21, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 05.35 PM

ശമ്പളം കിട്ടുന്നില്ലേ? ഉടനടി പരിഹാരവുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും

Indian embassy, UAE

അബുദാബി: ശമ്പളം വൈകുകയോ കിട്ടാതിരിക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ ഉടനടി പരിഹാരവുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും. യുഎഇയില്‍ തൊഴിലുടമ ശമ്പളം നല്‍കാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ വിവരം അധികൃതരെ അറിയിക്കണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ഇതു സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ പരാതി അറിയിക്കാം.

Indian embassy, UAE

ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അറിയിപ്പ് പുറത്തു വന്നയുടന്‍ നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നതായാണ് വിവരം. പരാതി അറിയിച്ചവര്‍ക്കെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. cons2.dubai@mea.gov.in, labour.dubai@mea.gov.in എന്നീ ഇ-മെയില്‍ ഐഡിയിലേയ്ക്കാണ് വിവരങ്ങള്‍ സഹിതം പരാതി അയയ്‌ക്കേണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW