Wednesday, June 26, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 05.01 PM

ഗൗതം ഗംഭീറിനെതിരെ എഎപിസ്ഥാനാര്‍ത്ഥി അതിഷി; 'ബീഫ് കഴിക്കുന്ന വേശ്യ'യെന്ന് വിളിച്ചുവെന്ന് ആരോപണം

'വേശ്യ', ബീഫ് കഴിക്കുന്നവള്‍', സങ്കര ഇനത്തിന്റെ മികച്ച ഉദാഹരണം' തുടങ്ങിയ പ്രയോഗങ്ങളാണ് അതിഷിക്കെതിരെ ലഘുലേഖയില്‍ പറയുന്നത്.
 Gautam Gambhir

ന്യുഡല്‍ഹി: ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ ഗുരുതരമായ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി രംഗത്തെത്തി. തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തില്‍ ഗംഭീര്‍ ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്നാണ് അവരുടെ ആരോപണം. തന്നെ കടുത്തഭാഷയില്‍ നിന്ദിക്കുകയും അധിക്ഷേപിക്കുകയും തന്റെ ധാര്‍മ്മിക ചോദ്യം ചെയ്യുന്ന വിധത്തില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തുവെന്നാണ് അവര്‍ പറയുന്നത്.

അതിഷിക്കെതിരായ നിന്ദ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിയുടെ ലഘുലേഖ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. 'വേശ്യ', ബീഫ് കഴിക്കുന്നവള്‍', സങ്കര ഇനത്തിന്റെ മികച്ച ഉദാഹരണം' തുടങ്ങിയ പ്രയോഗങ്ങളാണ് അതിഷിക്കെതിരെ ലഘുലേഖയില്‍ പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

ഗംഭീറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും ഇദ്ദേഹത്തെ പോലെയൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ തോന്നുമെന്നും അതിഷി പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ഗംഭീര്‍ തയ്യാറായിട്ടില്ല.

ഇതു കൂടാതെ അതിഷിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ചേര്‍ത്ത് അവിഹിത ബന്ധങ്ങളും ലഘുലേഖയില്‍ ആരോപിക്കുന്നു. വളരെ നിലവാരം കുറഞ്ഞ ഭാഷയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും വായിക്കാന്‍ തന്നെ ലജ്ജതോന്നുന്നുവെന്നുമാണ് സിസോദിയ ഇതേ കുറിച്ച് പ്രതികരിച്ചത്.

ആദ്യമായാണ് അതിഷി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിസോദിയ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ ഉപദേശകയുമാണ് അവര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും സിസോദിയയേയും 'പട്ടികജാതിക്കാര്‍' എന്നും 'നിയമവിരുദ്ധമായ മാതാപിതാക്കള്‍ക്ക് ' ജനിച്ചവരെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്.

ഈ ലഘുലേഖയ്ക്ക് പിന്നില്‍ ബി.ജെ.പിയും ഗംഭീറുമാണെന്ന് സിസോദിയയും ആരോപിച്ചു. ഗംഭീര്‍ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. ഡല്‍ഹിയില്‍ എഎപിയോട് കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നുവെങ്കില്‍ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ലഭിക്കില്ലായിരുന്നുവെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW