Friday, June 21, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 03.04 PM

സ്വാദൂറും വിഭവങ്ങള്‍...

വിരുന്നൊരുക്കുമ്പോള്‍ നിങ്ങള്‍ക്കും താരമാകാം. കൈപ്പുണ്യം നിറച്ച് നല്ല രുചിക്കൂട്ടൊരുക്കൂ...
uploads/news/2019/05/306962/mdmcokry090519.jpg

1. ബീഫ് മപ്പാസ്


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് ചെറിയ ചതുരകഷണങ്ങളായി മുറിച്ചത് - 1/2 കിലോ
ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുളളി - 10 അല്ലി (ചതച്ചത്)
തേങ്ങ ചിരകിയത് - രണ്ട് കപ്പ്(കുറച്ച് വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുക്കുക.)
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


വെള്ളം തിളപ്പിച്ച് അടുപ്പില്‍നിന്നിറക്കിയ ശേഷം ബീഫ് അതിലിട്ട് അഞ്ച് മിനിറ്റ് വാട്ടിയെടുക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മാറ്റിവയ്ക്കുക. കുക്കര്‍ ചൂടാക്കി എണ്ണയൊഴിക്കാതെ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവയിട്ട് ചെറിയ തീയില്‍ വറുക്കുക. ഇതിലേക്ക് ബീഫ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തീയണയ്ക്കുക. ഇതിലേക്ക് വറുത്ത ഉള്ളി ചേര്‍ത്ത് കടുകും കറിവേപ്പിലയും താളിച്ച് വിളമ്പാം.

2. ഫിഷ് പെരളന്‍


ആവശ്യമുള്ള സാധനങ്ങള്‍
ദശക്കട്ടിയുള്ള മീന്‍ - 1/2 കിലോ (ഇടത്തരം കഷണങ്ങളായി മുറിച്ചത്)
തക്കാളി - 2 എണ്ണം (ചെറുത്)
സവാള - ഒരെണ്ണം - (നീളത്തിലരിഞ്ഞത്)
ഉപ്പ് - പാകത്തിന്
വിനാഗിരി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
ഉണക്കമുളക് - 10 എണ്ണം (അരച്ചത്)
വെളുത്തുള്ളി - 10 അല്ലി (അരച്ചത്)
ചെറിയ ഉള്ളി - 4 എണ്ണം (അരിഞ്ഞത്)
uploads/news/2019/05/306962/mdmcokry090519a.jpg

തയാറാക്കുന്ന വിധം


ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും അരച്ചത് ചേര്‍ക്കുക. നന്നായി വഴന്ന ശേഷം തക്കാളി ചേര്‍ക്കാം. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വറ്റിച്ചെടുക്കാം. വെള്ളം വറ്റി ഗ്രേവി കട്ടിയാകുമ്പോള്‍ ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഓരോന്നായി നിരത്തിവയ്ക്കാം. ശേഷം അടച്ചുവച്ച് വേവിക്കാം. മീന്‍ ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചുമിടാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് അല്‍പ്പം വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് വീണ്ടും അടച്ചുവച്ച് വേവിക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കി കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് കറിക്കു മുകളിലൊഴിച്ച് വിളമ്പാം.

3. ക്രഷ്ഡ് ബീഫ് മസാല


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - 1/2 കിലോ
വെളുത്തുള്ളി ചതച്ചത് - 3 തുടം
ഇഞ്ചി - ഒരു കഷണം
സവാള നീളത്തിലരിഞ്ഞത് - ഒരെണ്ണം വലുത്
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഇറച്ചി മസാല - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി ഇറച്ചി മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് ഇളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് അല്‍പ്പമൊന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, ഇവ ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വറുത്തുകോരിയെടുക്കാം.
uploads/news/2019/05/306962/mdmcokry090519b.jpg

4. ടൂട്ടിഫ്രൂട്ടി കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 1 1/4 കപ്പ്
കോണ്‍ഫ്ളോര്‍ - 1/4 കപ്പ്
ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്
പാല്‍ - ഒരു കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1/2 കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ടൂട്ടിഫ്രൂട്ടി - 1/2 കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. കേക്ക് പാനില്‍ ബട്ടര്‍ പേപ്പര്‍ നിരത്തി വയ്ക്കുക. ഒരു ബൗളിലേക്ക് 1/2 കപ്പ് ടൂട്ടി ഫ്രൂട്ടി എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഗോതമ്പുപൊടികൂടിയിട്ട് ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുപൊടി, 1/4 കപ്പ് കോണ്‍ഫ്േളാര്‍, ഉപ്പ്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഇവ ഒരുമിച്ചെടുത്ത് വയ്ക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരപ്പൊടിയും പാലും വെജിറ്റബിള്‍ ഓയിലും വാനില എസന്‍സും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് മാറ്റിവച്ച ടൂട്ടിഫ്രൂട്ടി കൂടി ചേര്‍ത്ത് ഈ മാവ് കേക്ക് പാനിലേക്കൊഴിച്ച് 5060 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. തണുക്കുമ്പോള്‍ മുറിച്ച് വിളമ്പാം.
uploads/news/2019/05/306962/mdmcokry090519c.jpg

5. മസാല റൈസ്


ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - 2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കം ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളായരിഞ്ഞത്
സവാള ഒരെണ്ണം - (ചതുരത്തില്‍ അല്‍പ്പം വലിപ്പമുള്ള കഷണങ്ങളായരിഞ്ഞത്)
വൈറ്റ് പെപ്പര്‍ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ചിക്കന്‍ ക്യൂബ്സ് - 4 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


കുക്കറില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ക്യാപ്സിക്കവും സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വൈറ്റ് പെപ്പര്‍ പൗഡറും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കാം. ഇതിലേക്ക് അരിയും നാല് കപ്പ് വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍നിന്നിറക്കി ആവി പോയ ശേഷം തുറന്ന് ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് ചൂടാക്കി ഇളക്കി വിളമ്പാം.

6. ഈസ്റ്റര്‍ സ്‌പെഷ്യല്‍ ചിക്കന്‍ സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - ഒരു കപ്പ് (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്)
ചീസ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മയൊണൈസ് - ഒരു കപ്പ്
ആപ്പിള്‍ ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് - 1/2 കപ്പ്

തയാറാക്കുന്ന വിധം


ചിക്കന്‍ വേവിക്കുക. ഇതിലേക്ക് ചീസ്, മയൊണൈസ്, ഉപ്പ്, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. ആപ്പിള്‍ കഷണങ്ങള്‍ അരിഞ്ഞതും കൂടി ചേര്‍ത്തിളക്കി വിളമ്പാം.
uploads/news/2019/05/306962/mdmcokry090519d.jpg

7. ഹോം മേഡ് ബട്ടര്‍സ്‌കോച്ച് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര - 1/2 കപ്പ്
ഡാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ - 1/2 കപ്പ്
കോണ്‍ സ്റ്റാര്‍ച്ച് - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ജാതിക്കാപ്പൊടി - 1/4 ടീസ്പൂണ്‍
പാല്‍ - 3 കപ്പ്
മുട്ട മഞ്ഞ - 3 മുട്ടയുടേത്
ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 2 ടീസ്പൂണ്‍
വിപ്പിംഗ് ക്രീം - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ഒരു വലിയ സോസ്പാന്‍ ചൂടാക്കി അതിലേക്ക് പഞ്ചസാര, ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍, കോണ്‍സ്റ്റാര്‍ച്ച്, ഉപ്പ്, ജാതിക്കാപ്പൊടി ഇവയും പാലും ചേര്‍ത്ത് ഇളക്കി ചൂടാക്കുക. കൂട്ട് കട്ടിയാകുന്നതുവരെ ഇളക്കി ചൂടാക്കണം. ചൂടായിരിക്കുന്ന ഈ കൂട്ടില്‍ നിന്ന് കുറച്ചെടുത്ത് മുട്ട മഞ്ഞയിലേക്ക് ചേര്‍ത്ത് അടിച്ചെടുത്ത ശേഷം ഇത് തിരികെ സോസ്പാനിലേക്ക് തന്നെ ചേര്‍ക്കാം. ഇത് വീണ്ടും രണ്ട് മിനിറ്റുകൂടി ഇളക്കി ചൂടാക്കി സ്പൂണില്‍ പറ്റിപ്പിടിക്കുന്ന പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. ഇതിലേക്ക് ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കാം. ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പുമ്പോള്‍ വിപ്പിംഗ് ക്രീം മുകളിലിട്ട് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Thursday 09 May 2019 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW