Friday, May 17, 2019 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 09.40 AM

''മോഹന്‍ലാലിന് ഇതു തന്നെ വരണം''; സത്യന്‍ അന്തിക്കാട് പറഞ്ഞത്

 mohanlal's direction

നടന വിസ്മയം മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നുന്നുവെന്ന വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകരായ സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണം. 'മോഹന്‍ലാല്‍ സംവിധായകനാവുന്നു. എന്താണ് അഭിപ്രായം?'- ഇതായിരുന്നു സത്യന്‍ അന്തിക്കാടിനോടും പ്രിയദര്‍ശനോടുമുള്ള ചോദ്യം. ''മോഹന്‍ലാലിന് ഇതു തന്നെ വരണം'' - സത്യന്‍ അന്തിക്കാട് ചിരിച്ചു കൊണ്ട് പറഞ്ഞു. സംവിധായകന്‍ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചു നല്‍കുന്ന മോഹന്‍ലാലിന്റെ ഉള്ളില്‍ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സത്യന്‍ വിശദമാക്കി.

സത്യന്‍ പറഞ്ഞത് 100% ശരിയാണെന്ന് പ്രിയദര്‍ശനും പറഞ്ഞു. പ്രിയന്‍ എടുത്ത സിനിമകള്‍ തന്റേതാണെന്നും തന്റെ സിനിമകള്‍ പ്രിയന്റേതാണെന്നും വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. താന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരം സിനിമകളാണ് എന്നും എടുത്തിട്ടുള്ളതെന്നും ഇനിയെടുക്കുന്ന സിനിമയും അങ്ങനെ തന്നെയാവുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW