Friday, June 21, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 09.18 AM

വൈദ്യുതിയുടെ ആവശ്യം എന്ത്? ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യുതി ഉപയോഗിച്ചിട്ടില്ലാത്ത പ്രൊഫസര്‍, കഴിയുന്നത് കുടിലില്‍

use electricity

പൂനെ : വൈദ്യുതി ഒരു പതിനഞ്ച് മിനുട്ട് പോയാല്‍ അസ്വസ്ഥരാകുന്നവരാണ് നമ്മളോരോരുത്തരും. വേനല്‍ക്കാലമാണെങ്കില്‍ പറയുകയും വേണ്ട. എങ്കില്‍ വൈദ്യുതി ജീവിതത്തില്‍ ആവശ്യമില്ലെന്ന് പറയുന്ന ഒരാളുടെ വാര്‍ത്തയാണ് അദ്ഭുതപ്പെടുത്തുന്നത്. പൂനെയിലെ ബുധ്വര്‍ പെട്ടില്‍ താമസിക്കുന്ന ഡോ. ഹേമ സനെ എന്ന 79കാരിയാണ് ഈ വ്യക്തി. സാവിത്രിബായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ഹേമ സനെ നീണ്ട വര്‍ഷം പൂനെയിലെ ഗര്‍വാരെ കോളജില്‍ പ്രൊഫസറായിരുന്നു.

വൈദ്യുതി ഇല്ലാതെ എങ്ങനെയാണ് കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. തിരിച്ച് അവരോടുള്ള ചോദ്യം ഇതാണ് വൈദ്യുതി ഉണ്ടായിട്ട് എങ്ങനെയാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ തന്നെ വിഢിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഹേമ പറയുന്നു. എന്നാല്‍ താന്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹേമ പറയുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രകൃതിയെ സ്‌നേഹിച്ച് പരിസ്ഥിതിയോടിണങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ടാണ് തനിക്ക് വൈദ്യുതി ആവശ്യമില്ലാത്തത്. ഭക്ഷണം താമസം വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതേ ആവശ്യമുള്ളൂ. ഈയുടത്ത കാലത്തല്ലേ വൈദ്യുതി വന്നത് അതില്ലാതെ തന്നെ ജീവിക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഹേമ സനെ പറയുന്നു.

നിറയെ മരങ്ങളും ചെടികളുമുള്ള ഒരു കൊച്ചു കുടിലിലാണ് ഹേമ സനെയുടെ താമസം. കൂട്ടിന് രണ്ട് പൂച്ചകളും ഒരു നായയും ഒരു കീരിയും കുറേ പക്ഷികളും. പക്ഷികളടക്കം സുഹൃത്തുക്കളാണ്. വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ അവര്‍ അരികിലെത്താറുണ്ട്. വീടും സ്ഥലവും വില്‍ക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ട്. നല്ല വില കിട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിറ്റാല്‍ ഈ മരങ്ങളേയും പക്ഷികളേയും ആര് സംരക്ഷിക്കും. അതുകൊണ്ട് എങ്ങോട്ടുമില്ല. അവര്‍ക്കൊപ്പം താമസിക്കുമെന്നും ഹേമ സനെ പറഞ്ഞു. ബോട്ടണി സംബന്ധമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ടും നിരവധി പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. നിലവില്‍ ഒരു പുതിയ പുസ്തകത്തിന്റെ എഴുത്തിലാണ് ഹേമ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW