Thursday, June 27, 2019 Last Updated 40 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.55 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

പി.ജി. പ്രവേശനപ്പരീക്ഷ 11, 12 തീയതികളില്‍

പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ (ക്യാറ്റ്‌ 2019) 11, 12 തീയതികളില്‍ ഏഴു പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്‌റ്റര്‍ എം.എ. ഹിന്ദി (സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി/ബെറ്റര്‍മെന്റ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം.
മൂന്നാം വര്‍ഷ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ മെഡിക്കല്‍ അനാട്ടമി റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 20 വരെ അപേക്ഷിക്കാം.

പിഎച്ച്‌.ഡി. പ്രവേശന പരീക്ഷ ഗാന്ധിയന്‍ സ്‌റ്റഡീസിലും

പിഎച്ച്‌.ഡി. പ്രവേശന പരീക്ഷയ്‌ക്ക് ഗാന്ധിയന്‍ സ്‌റ്റഡീസ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ എന്ന വിഷയംകൂടി ഉള്‍പ്പെടുത്തി വിജ്‌ഞാപനം പുതുക്കി. വിശദവിവരത്തിന്‌ ഫോണ്‍: 0481-2732947.

ബേക്കിങ്‌ വര്‍ക്‌ഷോപ്പ്‌ 17ന്‌

ലൈഫ്‌ലോങ്‌ ലേണിങ്‌ ആന്‍ഡ്‌ എക്‌സ്റ്റന്‍ഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 17ന്‌ ഏകദിന ബേക്കിങ്‌ വര്‍ക്‌ഷോപ്പ്‌ നടത്തും. പെയ്‌സ്‌ട്രി ഷെഫ്‌ സജ്‌ന ജിഷാബ്‌ക്ല ാസെടുക്കും. ഒന്‍പതു മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ക്ല ാസ്‌. ഫീസ്‌- 2500 രൂപ. ഫോണ്‍: 0481-2731560, 2731724.

സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌; സീറ്റൊഴിവ്‌

ലൈഫ്‌ലോങ്‌ ലേണിങ്‌ ആന്‍ഡ്‌ എക്‌സ്റ്റന്‍ഷന്‍ വകുപ്പ്‌ നടത്തുന്ന മാനേജ്‌മെന്റ്‌ ഓഫ്‌ ലേണിങ്‌ ഡിസെബിലിറ്റീസ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സില്‍ ഏതാനും സീറ്റൊഴിവുണ്ട്‌. പത്താംക്ലാസ്‌, പ്ലസ്‌ടു എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, 5,100 രൂപ ഫീസ്‌ സഹിതം ഓഫീസിലെത്തണം. ഫോണ്‍: 0481-2731560, 2731724.

മലയാളം

എം.എ. കോഴ്‌സുകളിലേക്കുള്ള അപേക്ഷ 15 വരെ

ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്‌ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്‌കാരപൈതൃകപഠനം), ജേണലിസം മാസ്‌ കമ്മ്യൂണിക്കേഷന്‍സ്‌, എം.എ/എം.എസ്‌.സി പരിസ്‌ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി എന്നീ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. 30 ന്‌ രാവിലെ 8.30 മുതല്‍ ഒരു മണി വരെ തിരൂര്‍ (സര്‍വകലാശാല ക്യാമ്പസ്‌), കോഴിക്കോട്‌, എറണാകുളം, എന്നീ മൂന്നു കേന്ദ്രങ്ങളില്‍വച്ചാണു പ്രവേശനപ്പരീക്ഷ നടക്കുക. ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 17ന്‌ ആരംഭിക്കും. ഇരുപത്‌ പേര്‍ക്കാണ്‌ ഓരോ കോഴ്‌സിലും പ്രവേശനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സര്‍വകലാശാലയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. 15 വരെ അപേക്ഷിക്കാം.

Ads by Google
Thursday 09 May 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW