Monday, June 17, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 07.54 PM

വീണയ്ക്കും രാജാജിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ: വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Election commission, Orthodox church

തിരുവനന്തപുരം: ഇടത് സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജിനും രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പത്തനംതിട്ട, തൃശൂര്‍ ജില്ലാ കളക്ടര്‍മാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. രാജാജി തോമസ് എന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമാകും പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അന്തിമ തീരുമാനമെടുക്കുക. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമാണ് പുറത്തു വന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW