Saturday, May 18, 2019 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 05.32 PM

പേളിഷ് അല്‍പ്പം വെറൈറ്റിയാണ്: വളയം പിടിച്ച് വധു പേളി, വിജയചിഹ്നം കാട്ടി വരന്‍ ശ്രീനിഷ്!

Pearly maaney, Wedding, Srinish aravindh

ഒടുവില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും ഇവരുടെ വിവാഹം നടന്നു. വിവാഹ ശേഷമുള്ള വധു വരന്മാരുടെ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്.

പേളിയാണ് കാര്‍ ഡ്രൈവ് ചെയ്യുന്നത്. സാധാരണ വിവാഹങ്ങളില്‍ കാണാറുള്ളത് വധുവും വരനും യാത്രചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മറ്റൊരാളായിരിക്കും. വധു വളയം പിടിക്കുന്നത് അല്‍പ്പം വെറൈറ്റിയാണ്. വിവാഹ വസ്ത്രത്തിലാണ് ഇവരുടെ യാത്ര. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബി.എം.ഡബ്ല്യൂവിലായിരുന്നു ഇവരുടെ യാത്ര.

സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ തയ്യാറെടുക്കുകയാണ് പേളി. വാഹനത്തിനുള്ളില്‍ കൈവീശി വിജയ ചിഹ്നം കാണിക്കുന്ന ശ്രീനിഷിനേയും വിഡിയോയില്‍ കാണാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW