Saturday, July 06, 2019 Last Updated 55 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 04.38 PM

സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് വാതില്‍പടിയില്‍ കാത്തിരുന്ന ആ അപകടം അറിഞ്ഞില്ല... ഡോര്‍ബെല്ലില്‍ ചുറ്റിയിരുന്ന പാമ്പ് ആഞ്ഞുകൊത്തി, പിന്നീട് സംഭവിച്ചത്.. വീഡിയോ

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ ജെറെല്‍ നിലവിളിച്ചുകൊണ്ട് ഓടി.
Snake bite

ഒക്ലഹോമ: ഞായറാഴ്ച സൗഹൃദ സന്ദര്‍ശനത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ ജെറെല്‍ ഹെയ്‌വുഡ് ഒരിക്കലും വാതില്‍ പടിയില്‍ കാത്തിരുന്ന ആ ദുരന്തം അറിഞ്ഞില്ല. മുന്‍വാതില്‍ തുറന്ന സുഹൃത്ത് റോഡ്‌നീ കോപ്ലാന്‍ഡിന്റെ വീട്ടിലേക്ക് കയറിയ ജെറെലിനെ എതിരേറ്റത് ഒരു പാമ്പായിരുന്നു. ഡോര്‍ബെല്ലില്‍ ചുറ്റിയിരുന്ന പാമ്പ് ജെറെലിന്റെ മുഖത്ത് ആഞ്ഞുകൊത്തി. അമേരിക്കയിലെ ഒക്ലഹോമയില്‍ ലോട്ടണിലായിരുന്നു സംഭവം.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ ജെറെല്‍ നിലവിളിച്ചുകൊണ്ട് ഓടി. ഉടന്‍തന്നെ സുഹൃത്തും ഭാര്യയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ വിഷമില്ലാത്ത ഇനം പാമ്പാണ് കൊത്തിയതെന്ന് വ്യക്തമായി. എങ്കിലും ആന്റിബയോട്ടിക് ചികിത്സ നല്‍കിയിരിക്കുകയാണ് ജെറെലിന്.

ഈ സമയം റോഡ്‌നീയുടെ അയല്‍വാസി ഈ പാമ്പിനെ തല്ലിക്കൊന്നു. അഞ്ച് അടി അഞ്ച് ഇഞ്ച് നീളമുള്ളതായിരുന്നു പാമ്പ്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ അഭയംതേടിവന്നതായിരിക്കാം പാമ്പ് എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇതാദ്യാേയാണ് തന്റെ വീട്ടില്‍ പാമ്പ് കയറുന്നതെന്നും ആക്രമിക്കാന്‍ വരുന്നയാളെന്ന് കരുതിയാകാം പാമ്പ് ആക്രമിച്ചതെന്നും വീട്ടുടമ പറയുന്നു.

വീഡിയോ കാണാം:

Ads by Google
Ads by Google
Loading...
TRENDING NOW