Friday, June 21, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 03.49 PM

ലൂസിഫറിലെ മാസ് രംഗം റിലീസിനു മുമ്പ് കണ്ടത് ഒരേയൊരാള്‍: കാരണം വെളിപ്പെടുത്തി പൃഥ്യിരാജ്

Prithviraj, Lucifer,Bhadran

തീയറ്ററില്‍ മികച്ച പ്രകടനത്തോടെ മുന്നേറുകയാണ് മോഹന്‍ലാല്‍- പൃഥ്യിരാജ് ചിത്രം ലൂസിഫര്‍. ചിത്രത്തിലെ സീനുകളെല്ലാം ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇക്കൂട്ടത്തില്‍ മോഹന്‍ലാല്‍ കാലുയര്‍ത്തി പോലീസുകാരനെ ചവിട്ടുന്ന രംഗം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായം മറന്നുള്ള മോഹന്‍ലാലിന്റെ മെയ് വഴക്കം ആരാധകര്‍ ഒന്നടങ്കം അംഗീകരിച്ചതാണ്. ഈ സീനിനെ കുറിച്ച് പൃഥിരാജ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു അവാര്‍ഡ് വേദിയില്‍ സംസാരിക്കവെയാണ് പൃഥി പലര്‍ക്കു അറിയാത്ത ചിലകാര്യങ്ങല്‍ തുറന്നു പറഞ്ഞത്.

ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡാണ് പൃഥിരാജിനു ലഭിച്ചത്. പുരസ്‌കാരം സംമ്മാനിച്ചത് സംവിധായകന്‍ ഭദ്രനാണ്. പുരസ്‌കാരം ലഭിച്ച ശേഷം ഭദ്രനുമായുള്ള തന്റെ അടുപ്പം പൃഥ്യി പറഞ്ഞു. ലൂസിഫര്‍ തുടങ്ങുന്നതിന്റെ തലേ ദിവസം ഭദ്രനെ വിളിച്ചു താന്‍ അനുഗ്രഹം ചോദിച്ച് വിളിച്ചിരുന്നെന്നും കൂടാതെ സിനിമ റിലീസ് ആകുന്നതിനു മുന്‍പ് സിനിമയ്ക്ക് പുറത്തുള്ള ഒരാള്‍ മാത്രമെ സിനിമയിലെ ഏറ്റവും വലിയ മാസ്സ് രംഗം കണ്ടിട്ടുള്ളുവെന്നും അത് ഭരതനാണെന്നും പൃഥ്യി വെളിപ്പെടുത്തി. സ്ഫടികം എന്ന ചിത്രത്തിലെ സമാന രംഗമാണ് തന്നെ അതു തന്നെ ചെയ്യാന്‍ പ്രചോദനമായതെന്നും അതുകൊണ്ടാണ് ആ സീന്‍ നേരത്തെ അദ്ദേഹത്തെ കാണിച്ചതെന്നും പൃഥ്യി പറഞ്ഞു.

സിനിമയിലെത്തിയ കാലം മുതല്‍ പൃഥ്യിരാജിനുള്ള കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദേഹത്തെ മാറ്റിയതെന്നും ഭദ്രന്‍ പറഞ്ഞു. അന്നും ഇന്നു പൃഥ്യിരാജിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW