Tuesday, June 11, 2019 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 11.39 AM

കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന് പേരിട്ടോ എന്ന് ദാസേട്ടന്‍, പേര് പറഞ്ഞ കുഞ്ചാക്കോയ്ക്ക് കൈയ്യടിച്ച് കേട്ടിരുന്നവര്‍

kunchacko boban about son

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറക്കുന്നത്. ആണ്‍കുഞ്ഞ് പിറന്ന വിവരം കുഞ്ചാക്കോ ബോബന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ പേരെന്തെന്നുള്ളതായിരുന്ന സോഷ്യല്‍ ലോകത്തെ ചര്‍ച്ച.

കുഞ്ഞിന്റെ പേരെന്തെന്ന് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ യേശുദാസിനോടാണ് ചാക്കോച്ചന്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.

അവാര്‍ഡ് നിശയില്‍ അവതാരകനായിട്ടായിരുന്നു കുഞ്ചാക്കോ ബോബന്‍. പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലെത്തിയപ്പോള്‍ യേശുദാസ് അച്ഛനായതില്‍ കുഞ്ചാക്കോ ബോബനെ അഭിനന്ദിക്കുകയും കുഞ്ഞിന്റെ പേര് ചോദിക്കുകയുമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്റെ മറുപടി.

കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. ഇത് തന്നെയാണ് മകന് പേരിടാന്‍ കുഞ്ചാക്കോയും തിരഞ്ഞെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW