Wednesday, June 26, 2019 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 10.46 AM

മെറ്റ് ഗാലയില്‍ ഞെട്ടിച്ച് ലേഡി ഗാഗ; തുണിയുരിഞ്ഞ് താരം, അമ്പരന്ന് ആരാധകര്‍

met gala

അമേരിക്കന്‍ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആന്‍ജലിന ജെര്‍മനോട്ടെ എന്ന ലേഡി ഗാഗ. ലോകമെമ്പാടുമായി 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. 12 ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍, ആറു ഗ്രാമി പുരസ്‌കാരം, മൂന്നു ബ്രിട്ട് പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി : ഹോട്ടല്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

വിചിത്രമായ വേഷഭൂഷാധികള്‍ക്ക് പ്രശസ്തയായ ഗാഗ ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിനിരയായിട്ടുണ്ട്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുക, അടിയുടുപ്പുകള്‍ മാത്രം ധരിച്ച് മീന്‍ പിടിക്കാന്‍ പോവുക എന്നിവയൊക്കെ ഗാഗയുടെ രീതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിലും ഗാഗ തന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്തത പുലര്‍ത്തി. ഇവിടെ തുണിയുരിഞ്ഞാണ് ഗാഗ പ്രകടനം നടത്തിയത്.

മെറ്റ് ഗാലയില്‍ എത്തുമ്പോള്‍ മജന്ത നിറത്തിലുള്ള ഒരു ഗൗണാണ് ഗാഗ ധരിച്ചിരുന്നത്. തുടര്‍ന്ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയ ശേഷം മജന്ത ഗൗണ്‍ അഴിച്ചു കളഞ്ഞു. മജന്ത ഗൗണ്‍ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണില്‍ പ്രത്യക്ഷപ്പെട്ടു. ഇത് അഴിച്ചപ്പോള്‍ മജന്ത നിറത്തിലുള്ള വസ്ത്രമായി. ഒടുവില്‍ ഇതും അഴിച്ചു ബാറ്റി ബിക്കിനിക്ക് സമാനമായ വസ്ത്രം ധരിച്ചാണ് ഗാഗ പോസ് ചെയ്തത്. ഗാഗയുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW