Friday, June 14, 2019 Last Updated 37 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 10.03 AM

സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു, നിന്നോളാന്‍ പറഞ്ഞു; ക്യാമറയ്ക്ക് മുന്നിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

 film career

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മമ്മൂട്ടിയുടെ സിനിമയുടെ രംഗപ്രവേശത്തെ കുറിച്ച് അദ്ദേഹം തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. കെ.എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ നടന്‍ ബഹദൂറിനൊപ്പം ഒരു സീനില്‍ മമ്മൂട്ടി എത്തിയിരുന്നു. ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

''അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ.എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്'' - മമ്മൂട്ടി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW