Sunday, June 30, 2019 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 01.31 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(8)

uploads/news/2019/05/306616/nithyam.jpg

മേടം - കുടുംബജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വാരം ഗുണകരമല്ല. മാതാവിന്‌ ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും.
ഇടവം - കുടുംബാംഗങ്ങളോടൊത്ത്‌ ഉല്ലാസ യാത്രകള്‍ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. സന്ദാനങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും.
മിഥുനം - പഠന കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. രാഷ്‌ട്രീയക്കാര്‍ക്ക്‌ ആരോപണങ്ങളെ നേരിടേണ്ടി വരും. അസുഖങ്ങള്‍ക്കു കുറവുണ്ടാകും.
കര്‍ക്കടകം - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. വാഹങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
ചിങ്ങം - കലാകാരന്മാര്‍ക്ക്‌ കീര്‍ത്തിയും ധനാഗമവും ഉണ്ടാകും. ചെലവുകള്‍ നിയന്ത്രി ക്കാന്‍ ശ്രമിക്കണം. പ്രതിസന്ധികളെ മറികടക്കും.
കന്നി - സുഹൃത്തുക്കള്‍ മൂലം മനോവിഷമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കലാകാരന്മാര്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിക്കും.
തുലാം - ഉന്നതവ്യക്‌തികളുമായി ബന്ധം സ്‌ഥാപിക്കാന്‍ കവിയും. സന്താനശ്രേയസ്സ്‌, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങള്‍ക്ക്‌ കുറവുണ്ടാകും.
വൃശ്‌ചികം - യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമാണ്‌.
ധനു - വരവുചിലവുകള്‍ ഒത്തുപോകും. കലാകാരന്മാര്‍ക്ക്‌ കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും.
മകരം - സഹോദരങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.
കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. കര്‍മഗുണം, സന്താനഗുണം എന്നിവ ഉണ്ടാകും. ധനാഗമം വര്‍ധിക്കും.
മീനം - മനസ്സിന്‌ സന്തോഷം ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക്‌ സാക്ഷ്യംവഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 08 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW