Wednesday, June 12, 2019 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 04.37 PM

നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം; ഉന്നതതല ഇടപെടലിന് സുഷമ സ്വരാജിന്റെ നിര്‍ദേശം

നാവികരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സന്ദേശം അയച്ചിരുന്നു.
Sushma Swaraj

ന്യുഡല്‍ഹി: നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. നാവികരുടെ മോചനത്തിനായി ഉന്നതതല ഇടപെടല്‍ നടത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് നൈജീരിയയിലെ ഇന്ത്യന ഹൈക്കമ്മീഷണര്‍ അഭയ് താക്കൂറിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

നൈജീരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തകള്‍ താന്‍ കണ്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം അവസാനമാണ് നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നങ്കൂരമിട്ടിരുന്ന എം.ടി അപെകസ് എന്ന എണ്ണക്കപ്പലില്‍ നിന്നാണ് നാവികരെ തട്ടിക്കൊണ്ടുപോയത്. നാവികരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സന്ദേശം അയച്ചിരുന്നു.

നൈജീരിയന്‍ പോലീസുമായും നേവിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബന്ദികളുടെ സുരക്ഷയാണ് പ്രധാനമെന്നും ഹൈക്കമ്മീഷന്‍ ഇവര്‍ക്ക് മറുപടി നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW