Friday, June 21, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 02.56 PM

മലയാള സിനിമയില്‍ സ്ത്രീ - പുരുഷ വിവേചനമില്ല; ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട് : മുകേഷ്

Mukesh, Srenivasan, WCC

കൊല്ലം: സ്ത്രീ - പുരുഷ വിവേചനം മലയാള സിനിമയില്‍ ഇല്ലെന്നു നടനും എം.എല്‍.എയുമായ മുകേഷ്. സിനിമയിലെ വനിതാ കൂട്ടായമയായ ഡബ്ല്യു.സി.സി രൂപീകരിച്ചതില്‍ തെറ്റില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും ചിലതില്‍ വിയോജിപ്പ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിപ്രായം പറയില്ലെന്നും മുകേഷ് പറഞ്ഞു.

ദിലീപിനെതിരായ കേസ് കെട്ടച്ചമച്ച കഥയാണെന്നും ഡബ്ല്യു.സി.സി യുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് അവിശ്വസിനീയമാണെന്നാണ്. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നര പൈസപോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സിനിമാ രംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിശ്ചയിക്കുന്നത് താരമൂല്യം അനുസരിച്ചാണ്. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്‍ക്ക് കിട്ടുന്നുണ്ട്. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന് അഭിപ്രായപ്പെട്ടിരുന്നു.

Ads by Google
Tuesday 07 May 2019 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW