Friday, June 07, 2019 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 10.47 AM

മികച്ച വിജയം കാണാന്‍ നില്‍ക്കാതെ ആദര്‍ശ് യാത്രയായി... അച്ഛന്റെ വഴിയേ...

uploads/news/2019/05/306481/dead-body.jpg

കൊച്ചി : പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയത് കാണാന്‍ പോലും നില്‍ക്കാതെ ആശിവാദ് യാത്രയായി. അച്ഛന്‍ മരിച്ചതില്‍ മനംനൊന്ത് വീടു വിട്ടിറങ്ങിയ പത്താംക്‌ളാസുകാരന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി.

രണ്ടാഴ്ച മുന്‍പ് കാണാതായ വാവക്കാട്ട് അറുകാട്ട് മണിലാലിന്റെ മകള്‍ ആശിര്‍വാദിന്റെ (16) മൃതദേഹമാണ് അഴീക്കോട് മുനക്കലില്‍ നിന്നും കണ്ടെത്തിയത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

രാത്രി വൈകിയും വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ദേശീയപാതയില്‍ മൂത്തകുന്നം കോട്ടപ്പുറം പാലത്തിന് സമീപം സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ആശിര്‍വാദ് പുഴയില്‍ ബാടിയെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. എന്നാല്‍, തെരച്ചിലിലൊന്നും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ, ഇന്നലെ രാവിലെ അഴീക്കോട് മുനക്കലില്‍ പുലിമുട്ടിന് സമീപം മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് വാവക്കാട് വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ആദര്‍ശ് സഹോദരനാണ്. അമ്മ ബിന്ദു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW