Friday, June 21, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 10.02 AM

ഒന്‍പത് വിഷയങ്ങള്‍ക്കും 'ഡി പ്ലസ്', കണക്കില്‍ മാത്രം 'എ പ്ലസ്'...! ; ചാക്കോ മാഷ് ട്യൂഷനെടുക്കുന്ന കുട്ടിയെന്ന് ട്രോള്‍

uploads/news/2019/05/306480/sslc.jpg

എസ്.എസ്.എല്‍.സി ഫലം പുറത്തു വന്നതു മുതല്‍ കുട്ടികളുടെ മാര്‍ക്ക്‌ലിസ്റ്റാണ് ഫേസ്ബുക്ക് ചുവരുകളില്‍ താരമാകുന്നത്. ഫുള്‍ എ പ്ലസ് കൊണ്ട് അഭിനന്ദനം ഏറ്റുവാങ്ങിയപ്പോഴും കയ്യടി നേടിയത് അജ്ഞാതമായ ഒരു മാര്‍ക്ക് ലിസ്റ്റായിരുന്നു. മാര്‍ക്ക് ലിസ്റ്റിന്റെ ഉടമയുടെ പേരും രജിസ്റ്റര്‍ നമ്പരും വെളിപ്പെടുത്തിയിട്ടില്ലെന്നു മാത്രം.

ആ മാര്‍ക്ക് ലിസ്റ്റിലെ അത്ഭുതം എന്തെന്നോ....? എസ്.എസ്.എല്‍.സി പരീക്ഷയിലെ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍, കണക്കില്‍ മാത്രം എ പ്ലസ്...!

എന്നാല്‍, ഈ മാര്‍ക്ക് ലിസ്റ്റ് ആരുടേതാണെന്നത് പുറത്തുവിട്ടിട്ടില്ല. എന്തായാലും മാര്‍ക്ക് ലിസ്റ്റ് ട്രോളന്മാര്‍ക്ക് നന്നേ സുഖിച്ചു. അവര്‍ അതങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.

'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കില്‍' എന്നു പറയുന്ന ചാക്കോ മാഷുടെ കുഞ്ഞാണ് ഇവനെന്നും, അതല്ല, ചാക്കോ മാഷ് ട്യൂഷനെടുക്കുന്ന കുട്ടിയാണെന്നും കമന്റുകള്‍ തകൃതിയാണ്. എന്തായാലും അജ്ഞാത ഉടമയിപ്പോള്‍ വൈറലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW