Thursday, June 27, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 11.12 AM

സാംസംങ് ഗ്യാലക്‌സി എ30 വിപണിയില്‍ ; വില അറിയാം

galaxy a30 with dual rear camera

സാംസംങിന്റെ ലോ എന്‍ട്രി ശ്രേണിയിലെ സ്മാര്‍ട്‌ഫോണ്‍ ഗ്യാലക്‌സി എ30 വിപണിയിലെത്തി. 16,990 രൂപയാണ് ഫോണിന്റെ വില.

ഇരട്ട പിന്‍ക്യാമറയാണ് ഫോണിന്റെ പ്രത്യേകത. പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ പിന്‍ഭാഗം നിര്‍മിച്ചിരിക്കുന്നത് പോളി കാര്‍ബണേറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ്.

16 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സറും 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സറും കൂടിച്ചേര്‍ന്ന ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്.

മുന്നിലെ വാട്ടര്‍നോച്ച് ഡിസ്‌പ്ലേയോടു ചേര്‍ന്നാണ് സെല്‍ഫി ക്യാമറ
ഇടംപിടിച്ചിരിക്കുന്നത്. 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്.

മിഡ്‌റേഞ്ച് എക്‌സിനോസ് 7904 പ്രോസസ്സറാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.

വൈഡ് ലൈന്‍ എല്‍1 സപ്പോര്‍ട്ടും മികച്ച ബാറ്ററി ബാക്കപ്പും ഹൈ റെസലൂഷന്‍ കളര്‍ഫുള്‍ ഡിസ്‌പ്ലേയുമായിട്ടാണ് ഗ്യാലക്‌സി എ30 പുറത്തിറക്കിയിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW