Thursday, May 23, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 08.12 AM

ടി ആര്‍എസ് നേതാവ് ചന്ദ്രശേഖരറാവു പിണറായിയുമായി കൂടിക്കാഴ്ച നടത്തി ; കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഫെഡറല്‍ മുന്നണിയുടെ ഭാഗമാകാന്‍ സിപിഎമ്മും​?

uploads/news/2019/05/306445/chandrasekhara-rao.jpg

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ കേവലം മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കേ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി രൂപീകരിക്കുന്ന ഫെഡറല്‍ മുന്നണിയുടെ ഭാഗമാകാന്‍ സിപിഎമ്മും ഒരുങ്ങുന്നു. തെലുങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖരറാവു കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ അഭ്യൂഹം ശക്തമായിരിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും കരുത്തരായ പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ഉദ്ദേശമാണ് ഫെഡല്‍ മുന്നണി. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്നത് ചന്ദ്രശേഖരറാവുവാണ്. ഇന്നലെ ക്ലിഫ്ഹൗസില്‍ എത്തിയ കെസിആര്‍ പിണറായിയുമായി ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിലെ വിഷയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടാന്‍ ഇരുവരും തയ്യാറായിട്ടില്ലെങ്കിലും ഇടതു പാര്‍ട്ടികളെയും ഫെഡറല്‍ ഫ്രണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതി​ന്റെ ഭാഗമായിട്ടാണ് പിണറായി വിജയനുമായി കെസിആര്‍ ചര്‍ച്ച നടത്തിയതെന്നാണ് സൂചനകള്‍.

ഓരോ സംസ്ഥാനങ്ങളിലും കരുത്തു കാട്ടാറുള്ള പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് വലിയ കടമ്പയാണ്. സിപിഎമ്മാകട്ടെ ഫെഡറല്‍ മുന്നണിയെന്ന ആശയത്തോടുളള നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല്ല. എന്നാല്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴും വേരുകള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ് എന്നതിനാല്‍ കേരളനേതാക്കളുടെ സ്വാധീനം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടായിരിക്കാം ചന്ദ്രശേഖര റാവുവി​ന്റെ സന്ദര്‍ശനം എന്ന വിലയിരുത്തല്‍ ശക്തമാണ്.

പിണറായിക്ക് പിന്നാലെ അടുത്തയാഴ്ച തമിഴ്നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തേ ചന്ദ്രശേഖരറാവു വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഫെഡറല്‍ മുന്നണിയുമായി സഹകരിക്കുമെന്ന് ജഗന്‍മോഹന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW