Wednesday, June 12, 2019 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 08.09 AM

ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശനം അനുവദിക്കാനാവില്ല, ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് തന്ത്രി സമാജം

wearing shirt

കണ്ണൂര്‍: ക്ഷേത്രത്തിനകത്ത് പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രി സമാജം. ക്ഷേത്രചിട്ടകള്‍ക്കും ആചാരങ്ങള്‍ക്കും തന്ത്രശാസ്ത്ര താത്പര്യങ്ങള്‍ക്കും വിരുദ്ധമായ സമീപനം ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

കുപ്പായം ധരിച്ച് പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിലും ശ്രീകോവിലിലും പ്രവേശിക്കാന്‍ അനുവാദം വേണമെന്ന് തൃശ്ശൂര്‍ സ്വദേശി കെ ജി അഭിലാഷ് ദേവസ്വം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിവേദനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. വിഷയത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്രഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തന്ത്രിസമാജം യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW