Wednesday, June 12, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 08.41 PM

ഇന്ത്യാ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നവരെ അഴിയ്ക്കുള്ളിലാക്കുമെന്ന് അമിത് ഷാ

Amit Shah

ബേട്ടിയ: രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസിന് പറയാമെന്നും എന്നാല്‍ ഇന്ത്യാ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് ആരായാലും മോഡി സര്‍ക്കാര്‍ അവരെ അഴിക്കുള്ളില്‍ ആക്കുമെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്ന അമിത് ഷായുടെ വിമര്‍ശനം.

ബീഹാറിലെ ബേട്ടിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണപരിപടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതാണ്. അപ്പോഴാണ് രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാഹുലിനും റാബ്‌റിക്കും ലാലുവിനും അവര്‍ക്ക് വേണ്ടത് പറയാം. എന്നാല്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ ഇന്ത്യയെ വിഭജിക്കുന്നതിനെപ്പറ്റി പറയുന്നവരെ അഴിക്കുള്ളിലാക്കുമെന്നും ഷാ പറഞ്ഞു.

ഒരു വശത്ത് നരേന്ദ്ര മോഡി 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ മറുവശത്ത് ചൂട് കൂടുമ്പോള്‍ രാജ്യം വിടുന്ന രാഹുല്‍ ഗാന്ധിയാണുള്ളതെന്ന് അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ വിദേശപര്യടനത്തിന്റെ വിശദാംശങ്ങള്‍ സ്വന്തം അമ്മയ്ക്ക് പോലും അറിയില്ലെന്നും ഷാ പറഞ്ഞു. തനിക്ക് വേണ്ടിയും തന്റെ കുട്ടികള്‍ക്ക് വേണ്ടിയും മാത്രം ജോലി ചെയ്യാതെ അധഃസ്ഥിത വിഭാഗത്തിനും പാവപ്പെട്ടവര്‍ക്കും കര്‍കഷര്‍ക്കും യുവാക്കള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു നേതാവിനെയാണ് കഴിഞ്ഞ 70 വര്‍ഷമായി രാജ്യം കാത്തിരുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW