Saturday, June 22, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 04.35 PM

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്ന് പി.സി ജോര്‍ജ്

PC George, Thechikotkavu Ramachandran

തൃശൂര്‍: നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ജോര്‍ജ്.

ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിന് പിന്നിലെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. അതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി ജയിച്ചുകഴിഞ്ഞു. തൃശൂരില്‍ അട്ടിമറി ജയം പ്രതീക്ഷിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ധാര്‍മ്മികത മുന്‍ നിര്‍ത്തി പിണറായി വിജയന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW