Saturday, June 22, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 09.52 AM

കശ്മീരില്‍ പോള്‍ ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണം: ബംഗാളില്‍ സംഘര്‍ഷം, ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു

Grenade Attack,  Violence

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ പരക്കെ ആക്രമണം. ജമ്മു കശ്മീരിലും പശ്ചിമ ബംഗാളിലുമാണ് അക്രമം. കശ്മീരിലെ പുല്‍വാമ ജില്ലയിലെ പോളിങ് ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. എന്നാല്‍ ഗ്രനേഡ് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബംഗാളില്‍ ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിങ്ങിനു നേരെ ആക്രമണമുണ്ടായി. ആക്രമത്തിനു പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.തൃണമുല്‍ പുറത്തു നിന്നു കൊണ്ടുവന്ന ഗുണ്ടകളാണ് തന്നെ അക്രമിച്ചതെന്ന് അര്‍ജുന്‍ സിങ് പറഞ്ഞു. തങ്ങളുടെ വോട്ടര്‍മാരെ ഇവര്‍ പേടിപ്പിച്ച് അകറ്റുകയാണെന്നും ആരോപിച്ചു.

ഏഴു സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളില്‍ 674 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യ വര്‍ദ്ധന്‍ സിങ് റാത്തോഡ്, അര്‍ജുന്‍ രാം മേഘ്വാള്‍ എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW