Friday, May 17, 2019 Last Updated 17 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 09.54 AM

29 തവണ, 15 ലും ഫൈനല്‍റൗണ്ട്, മൂന്ന് തവണ പുരസ്ക്കാരം ; ദേശീയവാര്‍ഡിന് ഏറ്റവും കൂടുതല്‍ തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ മമ്മൂട്ടി

uploads/news/2019/05/306216/mammootty.jpg

പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് വളരെ ശക്തിയുള്ള ഇന്ത്യന്‍ സിനിമയില്‍ നന്നായി അഭിനയിക്കുന്നവര്‍ മിക്കവാറും സൂപ്പര്‍താരങ്ങള്‍ ആയിരിക്കുകയില്ല. സൂപ്പര്‍താരങ്ങളാണെങ്കില്‍ മികച്ച അഭിനേതാക്കളായിരിക്കണമെന്നുമില്ല. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ തന്നെ മികച്ച അഭിനേതാക്കളാണ് എന്നതാണ് മലയാളത്തിന്റെ പ്രത്യേകത. മലയാളികള്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്ഥങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി അക്കാര്യത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ട പേരന്‍പിലൂടെ താരം മറ്റൊരു റെക്കോഡിലേക്ക് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കുടുതല്‍ തവണ ദേശീയ പുരസ്‌ക്കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ആള്‍ എന്ന നേട്ടമാണ് പേരന്‍പിലൂടെ മമ്മൂട്ടിയെ തേടിയെത്തുന്നത്. പേരന്‍പിലെ അമുദനെ അവതരിപ്പിച്ച മമ്മൂട്ടി ഈ സിനിമ കൂടിയായപ്പോള്‍ 29 ാം തവണയാണ് മികച്ച നടനായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതില്‍ 15 തവണയും മമ്മൂട്ടി ഫൈനല്‍ റൗണ്ടില്‍ എത്തുകയും ചെയ്തു. 12 തവണ അവസാന റൗണ്ടില്‍ എത്തിയ മോഹന്‍ലാല്‍ രണ്ടു തവണ ദേശീയ പുരസ്‌ക്കാരം നേടി. നാലു തവണ ദേശീയപുരസ്‌ക്കാരം നേടിയ അമിതാഭ് ബച്ചനും കമല്‍ഹാസനുമാണ് ഇക്കാര്യത്തില്‍ മമ്മൂട്ടിക്ക് മുന്നിലുള്ളത്.

പേരന്‍പിലെ മമ്മൂട്ടിയുടെ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് അഭിനയസാധ്യത ഏറെയുള്ള ഒരു കഥാപാത്രത്തെ മമ്മൂട്ടിക്ക് കിട്ടിയത്. അത് മമ്മൂട്ടി അവിസ്മരണീയം ആക്കി മാറ്റുകയും ചെയ്തു. മികച്ച നടനെ കൂടാതെ സിനിമയില്‍ പാപ്പ എന്ന കഥാപാത്രം ചെയ്ത സാധനയെ മികച്ച നടിയായും നിര്‍ദേശിച്ചിട്ടുണ്ട്. മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രഹണം, സംഗീതം തുടങ്ങിയവയാണ് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന മറ്റു നിര്‍ദേശങ്ങള്‍.

Ads by Google
Monday 06 May 2019 09.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW