Tuesday, May 21, 2019 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 08.31 AM

അസോസിയേഷനില്‍ ഉള്ളവര്‍ സ്വാധീനം ചെലുത്തി ഇടതുപക്ഷത്തിന് വോട്ടു മറിച്ചു; പോലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം നടന്നു

uploads/news/2019/05/306208/police.jpg

തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രമക്കേടിന് സ്ഥിരീകണം നല്‍കി ഇന്റലിജന്റ്‌സ്. എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇന്റലിജന്‍സ് മേധാവി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവം അന്വേഷിക്കാന്‍ നേരത്തേ ഇന്റലിജന്‍സിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ ആ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു നേരത്തേ ഡിജിപി വ്യക്തമാക്കിയത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടു മറിക്കാന്‍ പോലീസ് അസോസിയേഷനില്‍ ഉള്ളവര്‍ തന്നെ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ആരും ഒരു പരാതിയും കിട്ടിയിട്ടില്ലെങ്കിലും വിശദമായ ഒരു അന്വേഷണം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടതു അനുകൂല അസോസിയേഷന്‍ നേതാക്കള്‍ സ്വീകരിക്കുന്നതായിട്ടാണ് ആരോപണം.

അസോസിയേഷന്‍ നേതാക്കള്‍ ബാലറ്റുകള്‍ സ്വീകരിച്ച് അവരുടെ ഇഷ്ടാനുസരണം വോട്ടു ചെയ്യുന്നതായുമാണ് ആക്ഷേപം. ഒന്നിലധികം തപാല്‍ വോട്ടുകള്‍ ഒരേ മേല്‍വിലാസത്തില്‍ എത്തിയെന്നതും സ്ഥലംമാറ്റമുള്‍പ്പെടെയുള്ള ഭീഷണികള്‍ മുഴക്കിയും സമ്മര്‍ദ്ദം ചെലുത്തിയുമാണ് തപാല്‍വോട്ടുകള്‍ ശേഖരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കായി 55,000 പോലീസുകാരാണ് നിയോഗിക്കപ്പെട്ടത്. 90 ശതമാനം പേരും പോസ്റ്റല്‍ വോട്ട് ഉപയോഗിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോര്‍ക്ക് കൈമാറിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW