Wednesday, June 12, 2019 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 07.40 AM

അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; സോണിയാ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവര്‍ ജനവിധി തേടും

uploads/news/2019/05/306206/smruthy-rahul.jpg

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലെ 674 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുന്നത് ഒന്‍പതു കോടിയോളം വോട്ടര്‍മാരാണ്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

2014 ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 40 ലും വിജയം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായിരുന്നു. ബാക്കി സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ഏഴ്), കോണ്‍ഗ്രസ് (രണ്ട്) എന്നിവര്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കുമാണ് ലഭിച്ചത്. യു.പി. (14), രാജസ്ഥാന്‍ (12), ബംഗാള്‍ (ഏഴ്), മധ്യപ്രദേശ് (ഏഴ്), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍ (രണ്ട്) എന്നിങ്ങനാണ് വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. അഞ്ചാം ഘട്ടത്തോടെ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകും.

അവശേഷിക്കുന്ന 118 സീറ്റുകളിലേക്ക് ഈ മാസം 12 നും 19 നുമാണ് വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഏഴു സംസ്ഥാനങ്ങളില്‍ 51 സീറ്റുകളിലേക്ക് 700 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഏഴ് കേന്ദ്രമന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. എട്ടു കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുക. ഉത്തര്‍പ്രദേശില്‍ മാത്രം 14 സീറ്റുകളിലാണ് മത്സരം. രാജസ്ഥാനിലെ 12 സീറ്റുകള്‍, പശ്ചിമബംഗാളിലെയും മദ്ധ്യപ്രദേശിലെയും ഏഴു സീറ്റുകള്‍ വീതവും ബീഹാറില്‍ അഞ്ചു സീറ്റും ജാര്‍ഖണ്ഡില്‍ നാലും ജമ്മുകശ്മീരില്‍ രണ്ടും സീറ്റുകളില്‍ മത്സരമുണ്ട്.

Ads by Google
Monday 06 May 2019 07.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW