Tuesday, June 11, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 May 2019 07.22 AM

എസ്.എസ്.എല്‍.സി: ഫലപ്രഖ്യാപനം ഉച്ചകഴിഞ്ഞ് രണ്ടിന് ; കാത്തിരിക്കുന്നത് നാലു ലക്ഷത്തിലേറെ പേര്‍ ; വിപുലമായ സംവിധാനങ്ങള്‍

uploads/news/2019/05/306205/SSLC.jpg

ഇന്ന് പ്രസീദ്ധീകരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കാത്തിരിക്കുന്നത് നാലു ലക്ഷത്തിലേറെപ്പേര്‍. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്.എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനാണു പ്രഖ്യാപിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ബുധനാഴ്ച രാവിലെ പ്രസിദ്ധീകരിക്കും.

എസ്.എസ്.എല്‍.സി. ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി െലെവ് എന്ന മൊെബെല്‍ ആപ്പിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in െസെറ്റുകളിലും ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊെബെല്‍ ആപ്പായ പി.ആര്‍.ഡി െലെവ് ഗൂഗിള്‍ പ്ലേ സ്‌റ്റോറി ലും ആപ്പ് സ്‌റ്റോറി ലും ലഭ്യമാണ്.

എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ ) റിസള്‍ട്ട് http://sslchiexam.kerala.gov.in http://thslcexam.kerala.gov.in ലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍നിന്നും പി ആര്‍ ഡി െലെവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
എസ്എസ്എല്‍സി ഫലം Ë-Ü¢- www.results.kite.kerala.gov.in വെബ്‌െസെറ്റിലൂടെ എസ്എസ്എല്‍സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (െകെറ്റ്) സംവിധാനം ഒരുക്കി. സഫലം 2019 എന്ന മൊെബെല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊെബെല്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ പകല്‍ മൂന്നു മുതല്‍ ലഭ്യമാകും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ടമുവമഹമാ 2019 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊെബെല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേക €ൗഡധിഷ്ഠിത സംവിധാനം െകെറ്റ് ഒരുക്കിയിട്ടുണ്ട്.

ഹയര്‍ സെക്കന്ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലിലും ആപ്പിലും ലഭ്യമാക്കുന്നതാണ്. ്രെപെമറിതലം മുതലുളള െകെറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.പരീക്ഷ എഴുതിയതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളും ആണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അണ്‍ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതിയിരുന്നു.

ഇവര്‍ക്കു പുറമേ ്രെപെവറ്റ് വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ (പി.സി.എന്‍) 1,867 പേരും ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 333 പേരും പരീക്ഷ എഴുതി.മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്, 27,436 പേര്‍. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതിയത് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേര്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് തിരൂരങ്ങാടി എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാ ണ്. ഇവിടെ 2,411 പേര്‍ പരീക്ഷ എഴുതി. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരായത് തിരുവല്ല പെരിങ്ങര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസിലാണ്. രണ്ട് പേര്‍.

റ്റി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതിയത്. 2,957 ആണ്‍കുട്ടികളും 255 പെണ്‍കുട്ടികളും പരീക്ഷയെഴുതിയിരുന്നു. സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായിയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇല്ലാതെയാണ് പരീക്ഷയും ഫലപ്രഖ്യാപനവും നടന്നതെന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്.

Ads by Google
Monday 06 May 2019 07.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW