Saturday, May 18, 2019 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 06.59 AM

വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നഗ്ന ദൃശ്യങ്ങള്‍ അയച്ച് കൊടുത്ത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു, 25കാരി അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

teacher arrested

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്ത അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു. ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ മാര്‍ക്കറ്റിംഗ് അദ്ധ്യാപികയായിരുന്ന 25കാരിയായ ഏലിസണ്‍ ബ്രിയലാണ് അറസ്റ്റിലായത്. ഒരേസമയം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പലതവണ ഏലിസണ്‍ നഗ്ന ചിത്രങ്ങള്‍ അയച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇക്കാര്യം അറിഞ്ഞിരുന്നില്ല.

2017ല്‍ സ്‌കൂളില്‍ അധ്യാപികയായി ജോയിന്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏലിസണ്‍ നഗ്നദൃശ്യങ്ങള്‍ അയയ്ക്കുകയും ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ചെയ്തത്. 2017 നവംബര്‍ മുതല്‍ 2018 നവംബര്‍ വരെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 16 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിക്കുമാണ് ഏലിസണ്‍ ചിത്രങ്ങള്‍ അയച്ചത്. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി പോലീസ് പറയുന്നു.

അറസ്റ്റിലായ ഏലിസണെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് 2500 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു. 2018 നവംബറില്‍ തന്നെ ഈ അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Ads by Google
Saturday 04 May 2019 06.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW