Saturday, May 18, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 04.42 PM

എന്തുചെയ്താലും ഉമ്മയുടെ ഒരു ചോദ്യം 'നിനക്കെന്തിനാ ഈ ഹോളിഡേ...? നീ രണ്ടു വിഷയത്തിന് തോറ്റില്ലെ'... കുട്ടിക്കാല നൊസ്റ്റു പങ്കുവെച്ച് ദുല്‍ഖര്‍

uploads/news/2019/05/305641/dq.jpg

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തിയ ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന് മലയാള ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ കുറവ് തീര്‍ത്ത് ഇക്കൊല്ലം എത്തിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ ദുല്‍ഖര്‍ തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജിനുമൊപ്പം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ തന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കു വെച്ചത്. '' സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് യാത്ര പോകാനായി ഉമ്മച്ചിയും വാപ്പച്ചിയും എല്ലാവരും പ്ലാന്‍ ചെയ്തിരിക്കുന്ന സമയത്താണ്. ടിക്കറ്റും ബുക്ക് ചെയ്തു. അതിനു തൊട്ടു മുമ്പ് ഞാന്‍ എഴുതിയ പരീക്ഷകളുടെ റിസല്‍ട്ട് വന്നു. രണ്ടു വിഷയങ്ങള്‍ക്കു തോറ്റുവെന്നറിഞ്ഞു. ആ ഫുള്‍ ട്രിപ്പ്. മുപ്പതു ദിവസമുണ്ടായിരുന്നെങ്കില്‍ മുപ്പതു ദിവസവും. ഉമ്മച്ചി ചോദിക്കും. 'നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ്. രണ്ടു സബ്‌ജെക്ടില്‍ തോറ്റില്ലേ?' ഹോട്ടലില്‍ മെനു കിട്ടി, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീണ്ടും. നിനക്കെന്തിനാടാ ഇത്? ടോയ് മേടിക്കണമെന്നു പറഞ്ഞപ്പോഴും അതു തന്നെ ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ഞാന്‍ മിണ്ടാതിരുന്നു. ഒന്നും വേണമെന്നു പറഞ്ഞില്ല.'' - ദുല്‍ഖര്‍ പറഞ്ഞു

ദുല്‍ഖറിന്റെ ഈ തുറന്നു പറച്ചില്‍ കേട്ട് ചിരിച്ചു കൊണ്ട് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ കമന്റ്. 'ഒടുവില്‍ ഉമ്മ ഇതു വേണ്ടേ എന്നു ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറയുകയാണ് ഞാന്‍ രണ്ടു സബ്‌ജെക്ടില്‍ തോറ്റില്ലേ? എനിക്കെന്തിനാ അത്?'. '' സിനിമകളില്‍ സജീവമല്ലാതിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് വെറുതെ വീട്ടില്‍ ഇരിക്കുന്നതു കാണുമ്പോഴും ഉമ്മച്ചി പരിഭ്രമം പ്രകടിപ്പിക്കുമായിരുന്നു. കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ടിവി കാണുമ്പോള്‍ എന്താ ഇന്ന് കഥയൊന്നും കേള്‍ക്കുന്നില്ലേയെന്നു ചോദിച്ച് ഉമ്മ വരും. അടുത്ത് തന്നെ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞാലും ഉമ്മയുടെ വിഷമം തീരാറില്ല'' - ദുല്‍ഖര്‍ പറയുന്നു.

ബി.സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് നായികമാരായത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW