Friday, June 21, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 12.51 PM

അന്നേരം പപ്പയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.. കുമ്പളങ്ങി ഗേള്‍ പറയുന്നു...

''കുമ്പളങ്ങി നൈറ്റ്‌സിലൂടെ നായികനിരയിലെത്തുന്ന അന്ന ബെന്നിന്റെ വിശേഷങ്ങള്‍. ''
uploads/news/2019/05/305605/AnnaBenINW020519b.jpg

ഓര്‍മവച്ച കാലം മുതല്‍ സിനിമ ഇഷ്ടമാണ്. പപ്പ ലൊക്കേഷനുകളില്‍ കുടുംബസമേതം പോകാറുണ്ട്. ചാന്തുപൊട്ടിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നടത്തിയ ഗോവയാത്ര ഇപ്പോഴും കണ്‍മുന്നിലുണ്ട്..

തിരക്കഥാകൃത്ത് ബെന്നി. പി. നായരമ്പലത്തിന്റെ മകള്‍ കൂടിയായ അന്ന സിനിമ തന്റെ മനസില്‍ കയറിക്കൂടിയ കാലത്തെ ക്കുറിച്ച് ഓര്‍മ്മിക്കുന്നു.

ബെന്നിയുടെ മകള്‍ എന്നത് സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കിയോ?


ആ പരിഗണന എന്‍ട്രി ഈസിയാക്കുമായിരിക്കാം. പ്ലസ് ടൂ കഴിഞ്ഞ് ബംഗളൂരുവി ല്‍ ഫാഷന്‍ ടെക്‌നോളജി പഠിക്കുമ്പോള്‍ ഉള്ളില്‍ എവിടെയോ സിനിമാമോഹം കൊളുത്തിവലിച്ചിരുന്നു. പക്ഷേ, എനിക്കെന്റെ കഴിവില്‍ വിശ്വാസം പോരായിരുന്നു. പിന്നീട് ഒരു വര്‍ഷം ജോലി ചെയ്തു.

ഹയര്‍ സ്റ്റഡീസിന് ചേരാം എന്ന് കരുതി നാട്ടില്‍വന്ന സമയത്ത്, ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങിയുടെ ഓഡിഷനുള്ള ക്ഷണംകണ്ട് ഫോട്ടോ അയച്ചു. കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതു കാരണം വീട്ടില്‍ പറഞ്ഞില്ല. നാല് ഓഡിഷനുണ്ടായിരുന്നു. സെലക്ട് ആയെന്ന വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു.

uploads/news/2019/05/305605/AnnaBenINW020519a.jpg

പിന്നെ ധൈര്യമായിട്ട് ബെന്നി. പി.നായരമ്പലത്തിന്റെ മകളാണെന്ന് പറഞ്ഞു. അങ്ങനെ ദിലീഷേട്ടനാണ് (ദിലീഷ് പോത്തന്‍) പപ്പയെ വിളിച്ച് കാര്യങ്ങള്‍ പറയുന്നത്.

ഞാന്‍ സിനിമയുടെ ഭാഗമാകുമെന്ന് പപ്പയ്ക്ക് മുന്‍പേ തോന്നിയിരുന്നു. ചെറുതായി എഴുതാറുണ്ടായിരുന്നു. എഴുത്തുകാരി എന്നനിലയില്‍ ആയിരിക്കുമോ അഭിനേത്രി എന്ന നിലയ്ക്കാകുമോ എന്‍ട്രി എന്നായിരുന്നു സംശയം.

കുമ്പളങ്ങി ഷൂട്ടിംഗ് അനുഭവങ്ങള്‍?


ലോകത്ത് ഒരു ആക്ടിംഗ് സ്‌കൂളില്‍ ചേര്‍ന്നാലും ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം പഠിക്കാന്‍ കഴിയില്ല. നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നുകൊണ്ട് മനസ്സില്‍ കണ്ട ബേബിമോളെ കടഞ്ഞെടുക്കുകയായിരുന്നു സംവിധായകന്‍ മധു സി.നാരായണന്‍.

മുഴുവന്‍ കഴിവും സിനിമയ്ക്ക് സമര്‍പ്പിക്കുന്ന ക്രൂ, നമ്മളെയും ആ രീതിയി ല്‍ മോള്‍ഡ് ചെയ്യും. ചുറ്റുമുള്ള എല്ലാവരും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുമ്പോള്‍, വെറുതെ ഡയലോഗ് പറയേണ്ട കാര്യമേ ഉള്ളു. തുടക്കക്കാരിയായ എന്നെ സംബന്ധിച്ച് അത് മഹാഭാഗ്യമാണ്.

കുമ്പളങ്ങിയിലെ ബേബിമോളെ പോലെയാണോ ജീവിതത്തിലെ അന്ന?


എറണാകുളത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളുടെ പ്രതിനിധി ആയാണ് ബേബിമോളെ ഞാന്‍ മനസിലാക്കിയത്. ഞാനുമായി സാമ്യമുള്ള ക്യാരക്ടറാണ്.

സിനിമയെ സ്‌നേഹിക്കുന്ന, ജീവിതത്തിലും സിനിമയിലെ ഡയലോഗുകള്‍ പറയുന്ന, കൗണ്ടര്‍ അടിക്കുന്ന പെണ്ണുതന്നെയാണ് ഞാനും. നാല് സഹോദരന്മാരുടെ കഥയാണ് കുമ്പളങ്ങി
നൈറ്റ്‌സ.് ഷെയ്ന്‍ നിഗത്തിന്റെയും ഫഹദിക്കയുടെയും കൂടെ മാത്രമേ എനിക്ക് രംഗങ്ങള്‍ ഉണ്ടായിരുന്നുള്ളു.

uploads/news/2019/05/305605/AnnaBenINW020519c.jpg
അന്ന ബെന്‍ കുടുംബത്തോടൊപ്പം

ഫഹദിനൊപ്പമുളള അഭിനയം?


ഫഹദിക്കയുടെ ഫാനായതുകൊണ്ട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. കണ്ണുകള്‍ കൊണ്ടദ്ദേഹം അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചു.

ഷെയ്‌നും കഴിവുതെളിയിച്ച നടനാണ്. എങ്കിലും സിനിമയില്‍ ഷെയ്ന്‍ അധികം ചിരിച്ച് കണ്ടിട്ടില്ല. ആ കുറവ് പരിഹരിക്കുന്ന കഥാപാത്രമാണ് കുമ്പളങ്ങിയിലെ ബേബി.

കുമ്പളങ്ങി റിലീസായ ശേഷം ചിലര്‍ വിളിച്ച് ബേബിമോളെ ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പെര്‍ഫോം ചെയ്ത് കണ്ടിട്ടില്ലാത്തതുകൊണ്ട് പപ്പയ്ക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നിരിക്കാം.

സിനിമ കണ്ടശേഷം നന്നായിരിക്കുന്നെന്ന് പറഞ്ഞ് പപ്പ എന്നെ ചേര്‍ത്തുപിടിച്ചു. അന്നേരം ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. പപ്പയുടെ വാക്കുകളാണ് എനിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അഭിനന്ദനം.

മീട്ടു റഹ്മത്ത് കലാം

Ads by Google
Ads by Google
Loading...
TRENDING NOW