Wednesday, June 26, 2019 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 11.09 AM

ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു ; 'പിഎം നരേന്ദ്രമോഡി' സിനിമ മെയ് 24 ന് എത്തും ; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേന്ന്

uploads/news/2019/05/305592/pm-modi.jpg

ന്യുഡല്‍ഹി: പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്രമോഡി' സിനിമ മെയ് 24 ന് പ്രദര്‍ശനത്തിനെത്തും. തുടങ്ങിയത് മുതല്‍ വിവാദത്തിന്റെ ചിറകിലേറി പറക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ പിറ്റേന്നാണ് റിലീസ്. ഏപ്രില്‍ 5 ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിനെതിരേ പരാതി ഉയരുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസിംഗ് നിര്‍ത്തി വെയ്ക്കുകയും ആയിരുന്നു.

സിനിമ വോട്ടര്‍മാരെ സ്വാധീനിക്കും എന്നായിരുന്നു എതിര്‍ക്കുന്നവരുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ റിലീസിംഗ് പെരുമാറ്റച്ചട്ടം ലംഘിക്കുമെന്ന് കാണിച്ച് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിലപാടും നിര്‍ണ്ണായകമായി. സുപ്രീംകോടതിയില്‍ അടിയന്തിര പരിഗണനയ്ക്കായി കേസ് വന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ഇടപെടാതെ വിടുകയായിരുന്നു.

നേരത്തേ ആദ്യ റിലീസിംഗ് ഡേറ്റ് ഏപ്രില്‍ 5 ല്‍ നിന്നും 11 ലേക്ക് മാറ്റിയിരുന്നു എങ്കിലും ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസിംഗ് തടഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഒരു കാര്യവും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി കാണിക്കാന്‍ അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തു. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വോട്ടിംഗിന്റെ സമതുലനാവസ്ഥയെ സിനിമയുടെ റിലീസിംഗ് ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് മറുപടി നല്‍കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW