Sunday, May 19, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 07.18 AM

തുഷാറിന്റെ പ്രചരണത്തില്‍ ബിജെപിക്ക് ആവേശമുണ്ടായില്ല ; ദേശീയ നേതാക്കളാരും വയനാട്ടില്‍ വന്നില്ല ; എന്‍ഡിഎയില്‍ ഉടക്കി ബിഡിജെഎസ്

uploads/news/2019/05/305577/thushar-vellappllay.jpg

കല്‍പ്പറ്റ: വയനാട് എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബി.ജെ.പിക്ക് ആവേശക്കുറവ് ഉണ്ടായതായി ബി.ഡി.ജെ.എസ്. വയനാട് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി.

കഴിഞ്ഞദിവസം ചേര്‍ന്ന എന്‍.ഡി.എ. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അവലോകനയോഗത്തിലാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എന്‍.കെ. ഷാജി ചൂണ്ടിക്കാട്ടിയത്. ഇടതു-വലതു മുന്നണികളെപ്പോലെ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഏകോപനവും ആസൂത്രണവും താഴേത്തട്ടില്‍ നടന്നില്ല.

ബി.ജെ.പി. ദേശീയ നേതാക്കളടക്കം വയനാട്ടില്‍ പ്രചരണത്തിന് എത്താതിരുന്നത് ബി.ജെ.പി. ക്യാമ്പില്‍ ആവേശക്കുറവ് സൃഷ്ടിച്ചതായും എന്‍.കെ. ഷാജി 'മംഗള'ത്തോടു പറഞ്ഞു.

ഇടതു-വലതു മുന്നണികള്‍ക്കായി രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തിയത് അണികളില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്കായി എത്തിയത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ മാത്രമാണ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വരുമെന്ന് ആദ്യം അറിയിച്ചെങ്കിലും അവര്‍ വന്നില്ല. ഇടതു-വലതു മുന്നണികളടങ്ങുന്ന പ്രതിപക്ഷത്തോടാണ് തുഷാര്‍ മത്സരിക്കുന്നതെന്നും അതിനാല്‍ പ്രധാനമത്സരം രാഹുല്‍ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലാണെന്നുമുള്ള പ്രചാരണമാണ് എന്‍.ഡി.എ. ഉയര്‍ത്തിക്കൊണ്ടുവന്നത്.

അതിന്റെ ചുവടു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, സ്മൃതി ഇറാനി തുടങ്ങിയവരെ വയനാട്ടില്‍ പ്രചാരണത്തിന് എത്തിക്കണമെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എ. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി. ദേശീയ നേതാക്കളുടെ അഭാവം, പ്രചരണത്തില്‍ മറ്റ് മുന്നണികളോട് കിടപിടിക്കാമെന്ന ബി.ഡി.ജെ.എസിന്റെ നീക്കമാണ് തകര്‍ത്തത്. പ്രചാരണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സജീവമാകാതിരുന്നതടക്കമുള്ള വിഷയങ്ങള്‍ ബി.ഡി.ജെ.എസില്‍ കടുത്ത അതൃപ്തി ജനിപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചത്ര ബി.ജെ.പി. വോട്ടുകള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുണ്ടോ, മറ്റ് അടിയൊഴുക്കുകളുണ്ടായോ തുടങ്ങിയ വിഷയങ്ങളില്‍ ബി.ഡി.ജെ.എസ്. നേതൃത്വം പ്രതികരിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ എന്‍.ഡി.എയില്‍ തമ്മിലടി മൂര്‍ച്ഛിക്കുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW