Thursday, June 20, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 07.43 PM

പത്തനംതിട്ട കോന്നിയില്‍ സ്‌കൂട്ടര്‍ യാത്രികരുടെ മുകളിലൂടെ ബസ് പാഞ്ഞുകയറി: അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Bus accident, Two died

കോന്നി: പത്തനംതിട്ട കോന്നിയില്‍ എലിയറയ്ക്കല്‍ ജംഗ്ഷനില്‍ സ്‌കൂട്ടര്‍ യാത്രികരുടെ മുകളില്‍ ബസ് കയറി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. അരുവാപ്പുലം പുളിഞ്ചാനി വാകവേലില്‍ പ്രസാദ്(52) , മകള്‍ അനു പ്രസാദ്( അമ്മു-18) എന്നിവരാണ് മരിച്ചത്.

ഇരുവരും കോന്നിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. എലിയറക്കല്‍ വച്ച് പുനലൂര്‍-പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് എന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇവരുമായി ബസ് 10 മീറ്ററോളം മുന്നോട്ടു പോയി. അനു സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു. അനു കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW