Tuesday, May 21, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 03.31 PM

സൗദിയിലെ ഖത്തീഫ് ആശുപത്രിയിൽ അബോധാവാസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരണത്തിനു കീഴടങ്ങി

uploads/news/2019/05/305410/Gulf020519e.jpg

ദമ്മാം: സൗദിയിൽ താമസസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവൻ മരണത്തിനു കീഴടങ്ങി. രണ്ടാഴ്ചയോളമായി ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലായിരുന്നു. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവൻ ഒന്നര വർഷം മുമ്പാണ് സ്പോൺസറുടെ മരണത്തെ തുടർന്ന് മറ്റൊരു സൗദിയുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറിയത്.

എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിൽ പെട്ടതോടെ ഇദ്ദേഹത്തിന് ഇഖാമയും (താമസാനുമതി രേഖ )ഇൻഷൂറൻസും പുതുക്കാൻ സാധിച്ചിരുന്നില്ല. നാട്ടിൽ ഏക മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാനും കഴിയാതിരുന്നതിലുള്ള വിഷമം സുഹൃത്തുക്കളുമായി ഇദ്ദേഹം പങ്ക് വെച്ചിരുന്നു. അന്ന് രാത്രിയാണ് മുറിയിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വാസുദേവന് ആരോഗ്യ ഇൻഷൂറൻസില്ലാത്തതിനാൽ ഭീമമായ സംഖ്യ ആശുപത്രിയിൽ ബിൽ വന്നിരുന്നു. ഈ വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, കമ്മ്യൂണിറ്റി വെൽഫെയർ വളണ്ടിയർ ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ വിഷയത്തിൽ ഇടപെടുകയും വാസുദേവനെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും എംബസി ഇതിനായി ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന്റിയാദിലുള്ള അനുജൻ സുരേന്ദ്രനെ വരുത്തുകയും നാട്ടിലെ അടുത്ത കുടുംബാംഗങ്ങളുമായി ആലോചിച്ച് ഇദ്ദേഹത്തിന് വിദഗ്ദ ചികിത്സ നൽകാനുള്ള ശ്രമത്തിലായിരുന്നു. ഉയർന്ന രക്തസമ്മർദവും ഷുഗറും നിയന്ത്രണ വിധേയമായാൽ സർജറി ചെയ്യാനുള്ള ഡോക്ടർമാരുടെ ശ്രമം തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

സുഹൃത്തുക്കൾക്കൊ ബന്ധുക്കൾക്കൊ യാതൊരു അറിവും ഇല്ലാതിരുന്ന പുതിയ സ്പോൺസറെ കണ്ടെത്താനും പാസ്പോർട്ട് വീണ്ടെടുക്കാനും കഴിഞ്ഞതായി സാമൂഹ്യ പ്രവർത്തകനായ നമീർ ചെറുവാടി പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾ കാരണം മൂന്നര വർഷത്തോളമായിരുന്നു വാസുദേവൻ നാട്ടിൽ പോയിട്ട്. വാസുദേവന്റെ മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഷാഫി വെട്ടത്തിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും മൃതദേഹത്തെ സോഷ്യൽ ഫോറം വളണ്ടിയർ അനുഗമിക്കുമെന്നും ഷാഫി വെട്ടം, ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ അറിയിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Thursday 02 May 2019 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW