Sunday, May 19, 2019 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 03.17 PM

ആരോഗ്യമുള്ള ചര്‍മ്മത്തിന്

''ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും''
uploads/news/2019/05/305407/skincrreayurvedm020519c.jpg

ശരീരമാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്ന് ത്വക്കിനെ വിശേഷിപ്പിക്കാം. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും ത്വക്കില്‍നിന്നു മനസിലാക്കാന്‍ കഴിയും.

അലര്‍ജിമൂലം ഉണ്ടാകുന്ന ആസ്ത്മയുടെ ലക്ഷണങ്ങള്‍വരെ ത്വക്കിലൂടെ അറിയാമെന്നു പറയുമ്പോള്‍ മനുഷ്യശരീരത്തില്‍ ത്വക്കിന്റെ സ്ഥാനം എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ.ത്വക്കിനെ വിശേഷിപ്പിക്കാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, പുറംലോകവുമായി നേരിട്ടു ബന്ധമുള്ള ഏക അവയവം, ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചെറിയ മാറ്റങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണം എന്നിങ്ങനെ ത്വക്കിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.

എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു അവയവത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുമില്ല, സമയംനീക്കിവയ്ക്കാന്‍ ശ്രമിക്കാറുമില്ല. മറ്റെല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ചര്‍മത്തിനും പ്രത്യേക പരിചരണം അത്യാവശ്യമാണ്.

ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍


1. ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും പ്രധാനം വൃത്തിയാണ്. ശാരീരികവും മാനസികവുമായ ശുചീകരണം ചര്‍മ്മസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ശരീരത്തിനകത്തുനിന്നുള്ള മാലിന്യങ്ങളെ വിസര്‍ജിക്കുന്ന അവയവം കൂടിയാണ് ത്വക്ക്. ഈ മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ നിത്യവും കുളിക്കണം.
2. ആയുര്‍വേദം അനുശാസിക്കുന്നത് സൂര്യന്‍ ഉദിക്കുന്നതിന് ഒന്നര മണിക്കൂര്‍മുമ്പ് എഴുന്നേറ്റ് (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍) അത്യാവശ്യ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചാല്‍ ഉടന്‍ എണ്ണതേച്ചുകുളിക്കണം.
3. തിരക്കുകള്‍മൂലം ദിവസവും എണ്ണതേച്ചു കുളിക്കാന്‍ കഴിയാത്തവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണതേച്ചു കുളി മുടക്കരുത്.
uploads/news/2019/05/305407/skincrreayurvedm020519a.jpg

4. എണ്ണതേച്ചുകുളി ശരീരത്തിന്റെ ക്ഷീണംമാറ്റി ജരാനരകള്‍ അകറ്റി അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. വാതരോഗങ്ങളെ ശമിപ്പിക്കുന്നു.
5. ചന്ദനം, മഞ്ഞള്‍, രക്തചന്ദനം എന്നിവ എല്ലാ ദിവസമോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ മുഖത്തും ശരീരത്തും തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകി കളയുന്നതു ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
6. രാസപദാര്‍ഥങ്ങള്‍ അടങ്ങാത്ത ക്രീമുകള്‍ പുരട്ടാവുന്നതാണ്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിന് രാസപദാര്‍ത്ഥങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നു.

കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


7. നല്ലെണ്ണയാണ് തേച്ചു കുളിക്കാന്‍ ഏറ്റവും ഉത്തമം. വെളിച്ചെണ്ണയുമാകാം. എണ്ണതേച്ചു കുളിയിലൂടെ ശരീരത്തിന് മാര്‍ദവം കിട്ടുന്നു.
8. മരുന്നിട്ട് കാച്ചിയ എണ്ണകള്‍ തേച്ച്കുളിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ നിറവും അഴകും വര്‍ധിപ്പിക്കാന്‍ കഴിയും. താഴെപ്പറയുന്ന എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. 15- 20 മിനിറ്റ്‌വരെ ഇവ തേച്ചിരുന്നശേഷമേ കുളിക്കാവൂ.
* കുട്ടികള്‍ക്ക് - ലാക്ഷാദി തൈലം
* മുതിര്‍ന്ന കുട്ടികള്‍ക്ക് - നാല്‍പാമരാദിതൈലം
* യൗവനത്തില്‍- പിണ്ഡതൈലം
9. ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ തൈലങ്ങള്‍ തേച്ചുള്ള കുളി സഹായിക്കും.

ശരീരദുര്‍ഗന്ധം അകറ്റാന്‍


10. ശരീരത്തുനിന്ന് മാലിന്യം പുറത്തു പോകുന്നത് മൂന്ന് വിധത്തിലാണ്. വിയര്‍പ്പ്, മലം, മൂത്രം എന്നിവയുടെ രൂപത്തില്‍. ഇത് കൃത്യമായി പോകേണ്ടത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വളരെ അത്യാവശ്യമാണ്. ഇവ അമിതമായി ശരീരത്തുനിന്നു പോകുന്നത് രോഗ ലക്ഷണമാകാം.
11. ശരീര ദുര്‍ഗന്ധത്തിനുള്ള മുഖ്യ കാരണം വിയര്‍പ്പാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് പുറത്തുപോകുന്ന വിയര്‍പ്പിന്റെ അളവിലും വ്യത്യാസം ഉണ്ടാകാം. ചില ഭക്ഷണ സാധനങ്ങള്‍ അവസാനം കഴിച്ചു നിര്‍ത്തിയാല്‍ വിയര്‍പ്പിനൊപ്പം ആ ഭക്ഷണ പദാര്‍ത്ഥത്തിന്റെ ഗന്ധംകൂടി അനുഭവപ്പെടാം. ഉദാഹരണമായി ഉള്ളി.
12. തൈറോയിഡ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും അമിത വിയര്‍പ്പിന് കാരണമാകാം. രോഗങ്ങളാണ് വിയര്‍പ്പിനു കാരണമെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം.
13. ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടുന്നത് ദുര്‍ഗന്ധം അകറ്റി നിര്‍ത്തും.
14. കര്‍പ്പൂരം, രാമച്ചം ഇവയുടെ പുക വസ്ത്രങ്ങള്‍ക്ക് സുഗന്ധം നല്കാന്‍ സഹായിക്കും.
15. വിശ്വസ്തനീയമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും.
uploads/news/2019/05/305407/skincrreayurvedm020519b.jpg

മുഖക്കുരു ഒഴിവാക്കാന്‍


16. പൊടി പടലങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലം പൊടിപടലങ്ങള്‍ രോമകൂപങ്ങളില്‍ തങ്ങിനിന്ന് മുഖക്കുരു ഉണ്ടാകാം. പൊടിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.
17. ദിവസം അഞ്ചു പ്രാവശ്യമെങ്കിലും ശുദ്ധ ജലത്തില്‍ മുഖം കഴുകണം. മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്ത് മുഖക്കുരു വരാനുള്ള സാധ്യത ഇതിലൂടെ കുറച്ചു നിര്‍ത്താം.
18. തലയിലെ താരനാണ് മുഖക്കുരുവിനുള്ള മറ്റൊരു കാരണം. ആയുര്‍വേദ മരുന്നുകളിലൂടെ താരന്റെ ശല്യം ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി.
19. ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണയുടെ അമിത ഉപയോഗം മുഖക്കുരുവിനു കാരണമാകാം.
20. മുഖക്കുരുവിന് അണുബാധ ഉണ്ടായാല്‍ ചര്‍മ്മരോഗമാണോയെന്ന് ഡോക്ടറെകണ്ട് പരിശോധിച്ച് ലേപനങ്ങള്‍ പുരട്ടുക.
21.. മുഖക്കുരു പൊട്ടിക്കാതിരിക്കുക. അശുദ്ധമായ വിരലുകള്‍ ഉപയോഗിച്ച് മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്കു കാരണമാവും.
22. കരിങ്ങാലി, രാമച്ചം, വെളുത്ത ചന്ദനം ഇവ ചേര്‍ന്ന മരുന്നുകള്‍ ഉള്ളിലേക്ക് കഴിക്കുന്നതും നാരങ്ങനീര്, മഞ്ഞള്‍, രക്തചന്ദനം തുടങ്ങിയ ചൂര്‍ണങ്ങള്‍ പുറമേ പുരട്ടുന്നതും ഫലപ്രദമാണ്.

ചര്‍മ്മത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍.


23. മഞ്ഞള്‍പൊടി പാലില്‍ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍ മാറാനും ഈ ലേപനം നല്ലതാണ്.
24. നാരങ്ങാനീരും തേനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് ചര്‍മത്തിന് മിനുസം കിട്ടാന്‍ സഹായിക്കും.
25. നാരങ്ങാനീരും മഞ്ഞളും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് ബ്ലീച്ച് ചെയ്യുന്നതിന് സമമാണ്. വൈറ്റമിന്‍ സിയും ആല്‍ക്കലിയും അടങ്ങിയിരിക്കുന്നതിനാല്‍ പത്തുമിനിറ്റ് പുരട്ടിയശേഷം ഇത് കഴുകിക്കളയണം. രാസവസ്തുക്കളുടെ സാനിധ്യമില്ലാതെ പ്രകൃതിദത്തമായി മുഖ സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യാം.

Ads by Google
Ads by Google
Loading...
TRENDING NOW