Monday, July 08, 2019 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 12.03 PM

സൗദിയിലെ ദമാമിൽ വേൾഡ് മലയാളി കൗൺസിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

uploads/news/2019/05/305308/Gulf010519a.jpg

ദമ്മാം : സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയായ ദമ്മാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപതാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ദമ്മാം ക്രിസ്റ്റൽ ഹാളിൽ വെച്ച് നടന്ന വാർഷികാഘോഷം ദമ്മാം ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു .

വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ പോൾ പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
ആശംസകൾ നേർന്ന് കൊണ്ട് പ്രസിഡണ്ട് ഷാജൻ പോൾ ,ഗ്ലോബൽ പ്രതിനിധി അബ്‌ദുള്ള മഞ്ചേരി ,ആന്റോ പാവുണ്ണി എന്നിവർ പ്രസംഗിച്ചു .മൂന്നര പതിറ്റാണ്ട് ഗാനരംഗത്ത് ശ്രേദ്ധേയ സാന്നിധ്യമായി മാറിയ ഡോ .പന്തളം ബാലൻ , ആതുരസേവന രംഗത്ത് 30 വർഷം പൂർത്തിയാക്കിയ ഡോക്ടർ ഉത്താൻ കോയ ,മെഡിക്കൽ രംഗത്തെ സേവനത്തിന് ജോസി ഷാജി ,ടി .എം ഷെരീഫ് ഖാനെയും കേന്ദ്ര സർക്കാരിന്റെ നാരി പുരസ്‌ക്കാരം ലഭിച്ച മഞ്ജു മണിക്കുട്ടൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു .സിറിൽ തോമസ് സ്വാഗതവും ,ജേസി മേനോൻ നന്ദിയും പറഞ്ഞു .

തുടർന്ന് നടന്ന കലാസന്ധ്യയിൽ ചലച്ചിത്ര പിന്നണി ഗായകൻ ഡോ .പന്തളം ബാലന്റെ ഗാനമേള,പ്രവിശ്യയിലെ വിവിധ കലാകാരന്മാരുടെ സ്‌കിറ്റുകളും ,മീനു ,സൗജന്യ ,ചെറിൽ ചെറിയാൻ ,നിരഞ്ചൻ ബിൻസ് എന്നിവരുടെ ഗാനങ്ങളും , വ്യത്യസ്തമാർന്ന നൃത്ത പരിപാടികളും അരങ്ങേറി .ഡോ .അജി വർഗീസ് ,കുമാരി ചെറിൽ എന്നിവർ അവതാരകരായിരുന്നു .ഡിക്‌സൺ ,അനിൽ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 01 May 2019 12.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW