Monday, May 20, 2019 Last Updated 43 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 04.30 PM

ഇടുക്കിയുടെ പെണ്‍കരുത്ത് കൊച്ചുത്രേസ്യാ

''ജനപ്രതിനിധിയായി 31 വര്‍ഷങ്ങള്‍ പിന്നിടുന്ന കൊച്ചുത്രേസ്യ പൗലോസ് എന്ന ഇടുക്കിക്കാരിയുടെ ജീവിതവഴികളിലൂടെ...''
uploads/news/2019/04/305099/Kochuthresya300419a.jpg

തൂവെള്ള വസ്ത്രമണിഞ്ഞ് നിഷ്‌കളങ്കമായ ചിരിയോടെയേ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായ കൊച്ചുത്രേസ്യ പൗലോസിനെ കാണാനാകൂ. ഉന്നതവിദ്യാഭ്യാസം നേടി, ജനപ്രതിനിധിയായി സാധാരണക്കാരായ ഇടുക്കിക്കാര്‍ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന കൊച്ചുത്രേസ്യ ടീച്ചര്‍ ഇടുക്കിക്കാര്‍ക്കു സുപരിചിതയാണ്.

ഇടുക്കിയുടെ മന്ദസ്മിതമായ്


31 വര്‍ഷം പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തില്‍ തന്റെ മുഴുവന്‍ സമയവും ജനങ്ങള്‍ക്കുവേണ്ടി മാറ്റിവച്ച കൊച്ചുത്രേസ്യ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ടീച്ചറാണ്. തന്റെ നിയോഗം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് 1987 ല്‍ ടീച്ചര്‍ സജീവ രാഷ്ട്രീയത്തിലെത്തുന്നത്.

പൗലോസ് മറിയാമ്മ ദമ്പതികളുടെ മകളായി ജനിച്ച കൊച്ചുത്രേസ്യയെ ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. തൊടുപുഴയിലും രാജകുമാരി ഗവ. വൊക്കേഷണല്‍ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുത്രേസ്യ പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തി.

അന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. എങ്കിലും പാഠഭാഗങ്ങള്‍ സ്വയം പഠിക്കുകയും കൂട്ടുകാരെ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിനുശേഷം 1981ല്‍ രാജകുമാരിയിലെ രശ്മി ആര്‍ട്സ് കോളജ് അധ്യാപികയായിരിക്കെയാണ് കൊച്ചുത്രേസ്യ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.

വനിതാസംവരണ വാര്‍ഡില്‍നിന്ന് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ടീച്ചര്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജനങ്ങള്‍ രണ്ടുകൈയും നീട്ടി ടീച്ചറെ സ്വീകരിച്ചു.

1995 ലാണ് കൊച്ചുത്രേസ്യാ പൗലോസ് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. തുടര്‍ന്ന് 87- 1995, 1995- 2000, 2000- 2005, 2005- 2010, 2010- 2015, 2015- 2020 എന്നീ വര്‍ഷങ്ങളില്‍ മത്സരിച്ചു.

തുടര്‍ച്ചയായി 8ാം വര്‍ഷമാണ് കൊച്ചുത്രേസ്യാ ടീച്ചര്‍ രാജാക്കാട് ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാപഞ്ചായത്തിലെത്തുന്നത്. 2015ല്‍ ഐക്യജനാധിപത്യമുന്നണി വിജയം നേടിയ ഇടുക്കി ജില്ലാപഞ്ചായത്തിലെ പ്രസിഡന്റ് പദവിയും കൊച്ചുത്രേസ്യാ പൗലോസിനെ തേടിയെത്തി.

uploads/news/2019/04/305099/Kochuthresya300419b.jpg

നാടിനും നാട്ടുകാര്‍ക്കുമൊപ്പം


ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരമുണ്ടാകുമ്പോഴാണ് ജനപ്രതിനിധി എന്നതിന് അര്‍ത്ഥമുണ്ടാകുന്നതെന്നാണ് കൊച്ചുത്രേസ്യയുടെ അഭിപ്രായം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യം പരിഹാരമുണ്ടാക്കേണ്ടത്. ഇപ്പോള്‍ നാണ്യവിളകള്‍ക്കും പാലിനും മാത്രമാണ് മാര്‍ക്കറ്റ്. മറ്റു വിളകള്‍ക്ക് വിലയില്ല. വിളകള്‍ക്ക് സ്ഥിരവില നല്‍കണം. എന്നാലേ കര്‍ഷകര്‍ രക്ഷപെടൂ.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും പണം മുടക്കുന്നുണ്ടെങ്കിലും അതിനുള്ള ഫലം കിട്ടുന്നില്ല. എല്ലാ സ്‌കൂളുകളും ഒരേ നിലവാരത്തിലേക്കുയരണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമല്ലെങ്കില്‍ക്കൂടിയും പഠനമാണ് വിദ്യാര്‍ത്ഥികളുടെ ജോലി എന്നു മനസിലാക്കി പഠിക്കണം. എന്നാലേ കുട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ടാകൂ. ആ രീതിയില്‍ വിദ്യാഭ്യാസ രംഗം മാറണം. ആരോഗ്യ മേഖലയിലും പുരോഗമനമുണ്ടാകണം..

സംതൃപ്തി നല്‍കുന്ന നിമിഷങ്ങള്‍


ഒട്ടേറെപ്പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ വിജയമായി ഞാന്‍ കാണുന്നത്.

നാടിന് നല്‍കിയ സമ്മാനം


അധ്യാപികയായിരുന്ന കൊച്ചുത്രേസ്യാ ടീച്ചര്‍ തന്റെ നാട്ടുകാര്‍ക്ക് ചെയ്ത സേവനങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് സെന്റ്മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ്. അടിമാലിക്കും നെടുങ്കണ്ടത്തിനുമിടയില്‍ സ്‌കൂളുകളൊന്നുമില്ലാതിരുന്ന കാലത്ത് 1995 ലാണ് ടീച്ചര്‍ സെന്റ്മേരീസ് സ്‌കൂള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ നാലാംക്ലാസ് വരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പ്ലസ് ടുവരെയാക്കി. ഈ വര്‍ഷം സ്‌കൂള്‍ ഇടുക്കി രൂപതയ്ക്ക് കൈമാറി.

അനഘ

Ads by Google
Tuesday 30 Apr 2019 04.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW