Friday, June 21, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.59 PM

ടിക്കാറാം മീണ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ എന്തധികാരത്തിലാണ് നടപടിയെടുത്തത്... ആഞ്ഞടിച്ച് കോടിയേരി

uploads/news/2019/04/305096/kodiyeri.jpg

തിരുവനന്തപുരം: കാസര്‍കോട്ട് കള്ളവോട്ട് നടന്നുവെന്നത് ശരിവെച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കള്ളവോട്ട് നടന്നുവെന്നത് യുഡിഎഫിന്റെ പ്രചരണ തന്ത്രമാണ്. ടിക്കാറാം മീണയും അതിന്റെ ഭാഗമായെന്നാണ് കോടിയേരിയുടെ ആരോപണം.

സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ല. മാത്രമല്ല, അദ്ദേഹം വിധി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും കോടിയേരി ചോദിച്ചു.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അവര്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കണമെന്നാണ് ടിക്കാറാം മീണ ആവശ്യപ്പെടുന്നത്. ആരോപിക്കുന്ന കാര്യം ശരിയല്ലയെന്നു തെളിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തിരിച്ചുകൊടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു.

തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ മെമ്പര്‍ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനേ അധികാരമുള്ളൂവെന്നും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. നിഷ്പക്ഷനായി തീരുമാനമെടുക്കേണ്ട ടിക്കാറാം മീണ മാധ്യമ വിചാരണ അനുസരിച്ചാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW