Thursday, July 18, 2019 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 03.00 PM

നാടന്‍ പാട്ടിന്‍റെ പെരുമഴപെയ്ത്തായി ‘വാമൊഴിയാട്ടം’

uploads/news/2019/04/305076/Gulf300419d.jpg

ദോഹ: ‘കനല്‍’ഖത്തര്‍നാടന്‍പാട്ടുസംഘം സംഘടിപിച്ച ‘വാമൊഴിയാട്ടം’ മാനവികതയുടെ രംഗവേദിയായി. പ്രശസ്ത നാടന്‍പാട്ടുകാരായ രമേശ്‌ കരിന്തലകൂട്ടവും ,ബൈജു മലനടയും,കനല്‍ ഖത്തറിലെ കലാകാരന്മാരും ചേര്‍ന്ന്അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ക്കൊപ്പം സദസിന്റെ ചുണ്ടുകള്‍ ഉണര്‍ത്തുപാട്ടായി കുതിച്ചുപൊങ്ങിയും, ഉടലുകള്‍ താളംപിടിച്ചും പങ്കുചേരാനുള്ള ആഹ്വാനത്തെ ആസ്വാദനത്തിന്‍റെവേറിട്ട നിമിഷങ്ങളാക്കി.

ശബ്ദം,സംഗീതം,ശരീരം വാദ്യങ്ങള്‍ എല്ലാംകൂടിക്കുഴയുന്നവിസ്മയകരമായ തനിമയുടെ സംഗീതനിശയില്‍ സിനിമാതാരമായ റീമകല്ലിങ്കലും,സംവിധായകന്‍ ആഷിക് അബുവും അതിഥികളായെത്തി. ത്രസിപ്പിക്കുന്നതാളം,ശബ്ദമുഖരിത,വേഗത കൂടിചെര്‍ന്നാടാനുള്ളസാധ്യത നാടന്‍പാട്ട്ആസ്വാദനം സംഗീതബോധത്തെയും ശീലങ്ങളെ തന്നെ അട്ടിമറിക്കുന്നുവെന്നതിനെ അര്‍ത്ഥവത്താക്കുന്നതായിരുന്നു വമൊഴിയാട്ടം നാടന്‍ പാട്ട് മത്സരങ്ങള്‍ അരങ്ങേറിയ ഐ സി സി അശോകഹാളിലെ തിങ്ങിനിറഞ്ഞസദസ്സ്.

കനൽ ഖത്തർ മൂന്നാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നാടൻപാട്ട് കലാകാരന്മാർക് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരസമര്‍പ്പണത്തോടൊപ്പം സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച നാടൻ പാട്ടു മത്സരമായ വാമൊഴിയാട്ടം സീസൺ - 2 വില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍പങ്കാളികളായി. ഭവൻസ് പബ്ലിക് സ്കൂൾ, വക്ര ഒന്നാം സ്ഥാനവും എം ഇ എസ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും, ഭവൻസ് പബ്ലിക് സ്കൂൾ, മത്താർ ഖദിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കനൽ ഖത്തർ പ്രഥമ പ്രതിഭാ പുസ്കാര ജേതാവായ ബൈജു മലനട നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായിൽ നിന്നും പുരസ്കാര ഫലകവും ഐ സി സി പ്രസിഡൻറ് എ പി മണികണ്ഠനിൽ നിന്നും പ്രശസ്തിപത്രവും അവാർഡ് തുകയായ 33,333 ഇന്ത്യൻ രൂപ മീഡിയ പെൻ ഡയറക്ടർ ബിനു കുമാറിൽ നിന്നും ഏറ്റുവാങ്ങി. വാവൊഴിയാട്ടം സീസൺ 2 വിന്റെ വിജയികൾക്കുള്ള സമ്മാനം പ്രശസ്ത സിനിമാതാരം റിമ കല്ലിങ്കലും പ്രശസ്ത സംവിധായകൻ ആഷിക് അബുവും ചേർന്ന് നല്‍കി. കനല്‍ ഖത്തര്‍ പ്രസിഡണ്ട് എസ്.പ്രദീപ്‌കുമാര്‍അധ്യക്ഷതവഹിച്ചചടങ്ങില്‍

പാറയ്ക്കൽ അബദുള്ള എം.എല്‍.എ മുഖ്യാതിഥിയായി സംസാരിച്ചു. കനൽ ഖത്തർ പ്രതിഭാ പുരസ്കാരത്തിന്റെ ചീഫ് ജഡ്ജി രമേശ് കരിന്തല കൂട്ടം, ഐ സി ബി എഫ് പ്രസിഡന്റ് പി എൻ ബാബു രാജൻ, ഐ സി സി വൈസ് പ്രസിഡന്റ് വിനോദ് നായർ സംസ്കൃതി വനിതാവേദി പ്രസിഡന്റ് സിനി അപ്പു, സംസ്കൃതി വനിതാവേദി ജനറൽ സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ.

കുവാക് ജനറൽ സെക്രട്ടറി വിനോദ്‌ വള്ളി കോലിൽ, മന്നായി മലയാളി സമാജം സെക്രട്ടറി പുഷ്പൻ, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം ഗോപാൽ ആരിചാലിൽ,ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി ഓമനക്കുട്ടന്‍ പരുമല ,പയ്യന്നൂര്‍ സൗഹൃദവേദിയുടെ സുരേഷ്,ഉണ്ണികൃഷ്ണന്‍ ചടയമംഗലം എന്നിവര്‍ ആശംസകള്‍നേര്‍ന്നു.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 30 Apr 2019 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW