Friday, June 21, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 02.39 PM

ഇരുപത്തിയെട്ടുകെട്ടിന്റെ ആചാരാനുഷ്ഠാന രീതികള്‍

uploads/news/2019/04/305073/joythi300419a.jpg

ഷോഡഷകര്‍മ്മങ്ങളില്‍ ഇദംപ്രഥമമായി ആചരിക്കുന്ന ചടങ്ങാണ് നാമകരണം, നൂലുകെട്ട് (കടീബന്ധനം) പ്രഥമം ജാതക കര്‍മ്മമാണെങ്കിലും ആചാരം കുറവാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം ആദ്യമായി ജന്മനക്ഷത്രം വരുന്ന ദിവസമാണ് സാധാരണ 28-ാം പിറന്നാള്‍. അന്നാണ് നൂലുകെട്ടും നാമകരണവും നടത്തുന്നത്.

ഇതിന് ആണ്‍-പെണ്‍ വ്യത്യാസം നോക്കണമെന്നില്ല. എന്നിരുന്നാലും മുഹൂര്‍ത്തപദവിയില്‍ പറയുന്നപ്രകാരം 11, 12-ാം ദിവസം ശുഭവും അശ്വതി, ഭരണി, കാര്‍ത്തിക, പൂരം, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം, പൂരൂരുട്ടാതി നക്ഷത്രങ്ങളും, മേടം, മകരം, തുലാം രാശികളും, പന്ത്രണ്ടില്‍ ഗ്രഹങ്ങളും, അഷ്ടമത്തില്‍ കുജന്‍ ബാലന്റെ ജന്മനക്ഷത്രവും സൂര്യോദയവും, അനുജന്മ നക്ഷത്രങ്ങള്‍ സ്വീകാര്യമാണുതാനും. പത്തിനുശേഷവും തൊണ്ണൂറു ദിവസം കഴിയും മുമ്പേ നാമകരണം നടത്തിയിരിക്കണം.

താമസം നേരിട്ടാല്‍ കാലാതിക്രമ പ്രായശ്ചിത്തം ചെയ്യണം. പശുദാനമാണ് പ്രായശ്ചിത്തം. ചിലപക്ഷം ആണ്‍കുട്ടികള്‍ക്ക് ജന്മനാള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കുന്നതുകൊണ്ടും പെണ്‍കുട്ടികള്‍ക്ക് ജന്മനാള്‍ വര്‍ജ്ജ്യമല്ലാത്തതിനാലുമാണ് ആണിന് ഇരുപത്തേഴും, പെണ്ണിന് ഇരുപത്തിയെട്ടുമെന്ന് നാട്ടിന്‍പുറങ്ങളിലെ പഴമൊഴി. പുരുഷപ്രജയ്ക്ക് 27-ാം ദിവസം തന്നെ കെട്ടണമെന്ന് നിര്‍ബന്ധമില്ല.

ചടങ്ങിന്റെ ലളിതമായ അനുഷ്ഠാന രീതികള്‍


മുഹൂര്‍ത്ത സമയമായാല്‍ നിലവിളക്ക് കത്തിച്ച് അവില്, മലര്, നാളികേരം, വെറ്റില, പാക്ക്, കല്‍ക്കണ്ടം, കദളിപ്പഴം ഇവ ഗണപതിക്ക് ഒരുക്കി വിളക്കിന് മുമ്പില്‍ അഭിമുഖമായി ഇടതുവശത്തായി കമ്പളമോ, പായോ വിരിച്ച് ഒരു താലത്തില്‍ 8 ഞാറയില കുമ്പിളുകുത്തി അതില്‍ തേങ്ങാപ്പാലോ/ തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണയുടെ കക്കനോ കുമ്പിളിലാക്കി തിരി കത്തിച്ചുവച്ചിട്ട് ചരടുകെട്ടുന്നത് ആരാണോ അവര്‍ മുത്തച്ഛന്മാരോ, അച്ഛനോ ആരായാലും അവര്‍ അമ്മയുടെ കൈയില്‍നിന്നും ചടങ്ങിനൊരുക്കിയിരിക്കുന്ന കുഞ്ഞിനെ വാങ്ങി മടിയില്‍ ഇരുത്തിയിട്ട് ഞാറയിലയിലയിലെ ദീപം താലത്തോടെ എടുത്ത് കുഞ്ഞിനെ മൂന്നു പ്രാവശ്യം ഉഴിഞ്ഞു (ഓരോന്നായും ഉഴിയുന്ന രീതിയുണ്ട്) പുറത്തുമാറ്റി വയ്ക്കണം.

അരത്തവെള്ളം (ചുണ്ടാമ്പും മഞ്ഞള്‍പ്പൊടിയുടെ ചേര്‍ത്ത് കലക്കിയ മിശ്രിതം) ഗൃഹത്തിന് വെളിയില്‍ വയ്ക്കാറുണ്ട്. മുഹൂര്‍ത്തമായാല്‍ വിളക്കിന് മുന്നില്‍ താലത്തില്‍ വച്ചിരിക്കുന്ന ഉണക്കലരിയില്‍ കുഞ്ഞിന്റെ പാദം സ്പര്‍ശിക്കത്തക്കരീതിയില്‍ കുഞ്ഞിനെ പിടിച്ചുനിര്‍ത്തിക്കൊണ്ട് തയ്യാറാക്കിവച്ചിരിക്കുന്ന കറപ്പുചരട് ആദ്യം കുഞ്ഞിന്റെ അരയില്‍ കെട്ടണം. (കടീബന്ധനം) ഇന്ന് ആണിന് പഞ്ചലോഹത്തിന്റെ അഞ്ച് കുഴലുകളും പെണ്‍കുഞ്ഞിനാണെങ്കില്‍ പഞ്ചലോഹം കൊണ്ടുള്ള 5 മുത്ത് (വളയം) ചരടില്‍ കോര്‍ത്ത് കെട്ടുന്ന രീതിയുമുണ്ട്.

പിന്നീട് സ്വര്‍ണ്ണം/വെള്ളി അരഞ്ഞാണം, മാല മറ്റ് ആഭരണങ്ങള്‍ ഇവ അണിയിക്കം. (ബ്രാഹ്മണര്‍ നൂലുകെട്ടിന് സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിക്കുക പതിവില്ല. അവര്‍ സ്വര്‍ണ്ണാദി ആഭരണങ്ങള്‍ അണിയിക്കുന്നതും വിപുലമായി ആഘോഷിക്കുന്നതും കുഞ്ഞിന്റെ അന്നപ്രാശസമയത്താണ്) അതിനുശേഷം കുഞ്ഞിനെ മടിയില്‍വച്ച് വിളക്കിനുമുമ്പില്‍ വച്ചിരിക്കുന്ന നല്ല ഒരു വെറ്റില എടുത്ത് കുഞ്ഞിന്റെ ഇടത്തെ ചെവി മൂടിപ്പിടിച്ച് വലതു ചെവിയില്‍ ഈശ്വര/ഈശ്വരി നാമം മൂന്നു പ്രാവശ്യം മന്ത്രിക്കണം.

അതിനുശേഷം നിശ്ചയിച്ചു വച്ചിരിക്കുന്ന നാമം കുഞ്ഞിനെ വിളിക്കുക. നക്ഷത്രമോ , രാശിയോ ബന്ധപ്പെടുത്തി നാമം കുറിക്കാം. ജന്മരാശിയുടെ 1, 3, 5, 7, 9, 11 രാശികളുടെ നാമാക്ഷരങ്ങേളാ നക്ഷത്രത്തിന്റെ നാമാക്ഷരമോ, മന്ത്രാക്ഷരമോ നാമത്തിന്റെ ആദ്യാക്ഷരമായി പേരിന് സ്വീകരിക്കാം.

സി.എസ്സ്. കുറുപ്പ്
കിഴക്കേനട, ഹരിപ്പാട്
ഫോണ്‍: 8547473580

Ads by Google
Tuesday 30 Apr 2019 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW