Monday, July 01, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.16 PM

ഖത്തര്‍ഇന്‍റെര്‍ കമ്മ്യൂണിറ്റി ബീച്ച് വോളിബോള്‍ ഫെസ്റ്റിവല്‍ മെയ്2ന്

uploads/news/2019/04/305050/Gulf300419a.jpg

ദോഹ: ഈ വര്‍ഷത്തെ ഇന്റര്‍ കമ്മ്യൂണിറ്റി ബീച്ച് വോളിബോള്‍ ഫെസ്റ്റിവല്‍ മേയ് 2, 3 തീയതികളില്‍നടക്കുമെന്ന് ഐഎസ്‌സി പ്രസിഡന്റ് നീലാങ്ഷു ഡേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ ഒളിംപിക് അക്കാദമിയുടെ അല്‍ ഗറാഫയിലെ ബീച്ച് വോളിബോള്‍ ഫെസിലിറ്റിയിലാണ് മല്‍സരങ്ങള്‍നടകുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും(ഐഎസ്‌സി) ഖത്തര്‍ വോളിബോള്‍ അസോസിയേഷനും(ക്യുവിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന ബീച്ച് വോളിബോള്‍ ഫെസ്റ്റില്‍ ഖത്തറിലെ പ്രവാസി സമൂഹങ്ങളില്‍ നിന്നായി 15 ടീമുകള്‍ പങ്കെടുക്കും.

ഖത്തറിനും ഇന്ത്യക്കും പുറമേ മൊറോക്കോ, തുനീസിയ, ഈജിപ്ത്, സെനഗല്‍, നേപ്പാള്‍, ഘാന, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, പാകിസ്താന്‍, സുഡാന്‍, ഇന്ത്യ, ശ്രീലങ്ക, ലബനോന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 30 ടീമുകളും പങ്കെടുക്കും. പ്രൊഫഷണല്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തില്ല.

മേയ് 2 ന് രാവിലെ 7 മുതല്‍ രാത്രി 10 വരെയും 3ന് രാവിലെ 8 മുതല്‍ 11 വരെയും ഉച്ചക്ക് 2 മുതല്‍ 5 വരെയുമായാണ് ടൂര്‍ണമെന്റ്സമയക്രമം . സമാപനദിവസം വൈകിട്ട് 6ന് സമ്മാനവിതരണം നടക്കും.

ക്യുവിഎ ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് സലീഹ് അല്‍ കുവാരി, ക്യാപ്റ്റന്‍ ഹുസൈന്‍ ഇമാം അലി, ഐഎസ്‌സി ജനറല്‍ സെക്രട്ടറി ഹബീബ് ഉന്‍ നബി, ഐഎസ്‌സി വോളിബോള്‍ ആന്‍ഡ് ഹാന്‍ഡ്‌ബോള്‍ സെക്രട്ടറി ആഷിക് അഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 30 Apr 2019 01.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW