Tuesday, May 21, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 11.24 AM

നമ്മുടെ കാലത്തെ ദൈവത്തിന്റെ ചിത്രം വെളിപ്പെടുത്തി ജോയ് മാത്യു, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

fb post

നമ്മുടെ കാലത്തെ ദൈവത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. നമ്മുടെ കാലത്തെ ദൈവം എന്ന തലക്കെട്ടോട് കൂടി ഒരു സിസി ടിവി ക്യാമറയുടെ ചിത്രമാണ് ഫേസ്ബുക്കില്‍ ജോയ് മാത്യു പങ്കുവെച്ചിരിക്കുന്നത്.

ജനാധിപത്യത്തെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും എടുത്തു കാട്ടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ ദൈവം എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.

കണ്ണൂരിലെ ഒരു മണ്ഡലത്തിലെ കള്ളവോട്ടിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ചര്‍ച്ചയും വിവാദവുമായിരിക്കുന്ന സാഹചര്യത്തിലാണ് ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ കള്ളവോട്ട് വിഷയത്തില്‍ ജോയ് മാത്യു ഇട്ട മറ്റൊരു പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കള്ളന്‍മാരായ നമ്മള്‍ കള്ളവോട്ട് ചെയ്യുന്നതില്‍ എന്തത്ഭുതം എന്ന കുറിപ്പാണ് ചര്‍ച്ചകള്‍ക്കിടയാക്കിയത്

Ads by Google
Tuesday 30 Apr 2019 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW