Tuesday, July 02, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 08.08 AM

സിറോ മലബാര്‍ സഭയിലെ വ്യാജബാങ്ക് രേഖ കേസ് ; കൂടുതല്‍ വൈദികരെ പോലീസ് ചോദ്യം ചെയ്യും ; അന്വേഷണ സംഘം തയ്യാറാക്കിയ കര്‍ദിനാള്‍ വിരുദ്ധപക്ഷ പട്ടികയില്‍ പത്ത് പേര്‍

uploads/news/2019/04/305009/church.jpg

കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജബാങ്ക് രേഖാ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ െവെദികരെ പോലീസ് ചോദ്യം ചെയ്യും. വ്യാജരേഖ സൃഷ്ടിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നു പോലീസ് വ്യക്തമാക്കി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ടില്‍ വന്‍തോതില്‍ പണം വന്നെന്നും ക്രയവിക്രയം നടന്നെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പോലീസില്‍ പരാതി ലഭിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ ഇത്തരമൊരു അക്കൗണ്ട് ഇല്ലെന്നു വ്യക്തമായി.

ബാങ്ക് രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്ന് െവെദികരെക്കൂടി ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. ഫാ. പോള്‍ തേലക്കാട്, ബിഷപ് മാര്‍ ജേക്കബ് മനന്തോടത്ത് എന്നിവരുടെ മൊഴിയെടുക്കും. കര്‍ദിനാള്‍ വിരുദ്ധപക്ഷത്തെ ചോദ്യം ചെയ്യേണ്ട പത്ത് െവെദികരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടുകള്‍ നടന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി കഴിഞ്ഞദിവസം എടുത്തിരുന്നു.

കേസിലെ പരാതിക്കാരന്‍ ഫാ. ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സിറോ മലബര്‍ സിനഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഫാ. ജോബി മാപ്രക്കാവില്‍ വ്യാജരേഖ സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഫാ. പോള്‍ തേലക്കാട്ടിന് ലഭിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് െകെമാറി.

മാര്‍ ജേക്കബ് മനത്തോടത്ത് ഇതിന്റെ ആധികാരികത പരിശോധിക്കാനായി മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി. അദ്ദേഹം അത് സിനഡ് മുമ്പാകെ സമര്‍പ്പിക്കുകയും തനിക്ക് ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് ഫാ. പോള്‍ തേലക്കാടിനെയും മാര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. തങ്ങള്‍ക്കു ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായി നല്‍കിയതാണെന്നും ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു വ്യാജരേഖ സംബന്ധിച്ച് മാര്‍ ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാടിന്റെയും വിശദീകരണം. തുടര്‍ന്ന് കേസില്‍ നിന്നൊഴിവാക്കുന്നതിനായി ഇവര്‍ െഹെക്കോടതിയെ സമീപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW